ചലച്ചിത്ര അവാര്ഡ് ജേതാവായ നടി പോലീസില് പരാതി നല്കി

0

തന്റെ നഗ്ന ചിത്രങ്ങള്‍ ഭര്‍ത്താവ് പ്രചരിപ്പിക്കുന്നെന്ന് കാണിച്ച് ചലച്ചിത്ര അവാര്‍ഡ് ജേതാവായ നടി പോലീസില്‍ പരാതി നല്കി. മികച്ച മലയാള നടിക്കുള്ള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ നടിക്കുവേണ്ടി പിതാവാണ് പോലീസില്‍ പരാതി നല്കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. രണ്ട് മാസം മുമ്പാണ് പ്രശ്‌സത സംവിധായകനായ മരുമകനെതിരെ നടിയുടെ പിതാവ് പരാതി നല്കിയത്.

മലയാളത്തിലും തമിഴിലുമായി നിരവധി ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത തിരുവനന്തപുരം സ്വദേശിയായ നടി 2012 ലാണ് ആറ്റുകാല്‍ ക്ഷേത്രത്തില്‍വെച്ചാണ് വിവാഹിതയായത്. പ്രണയവിവാഹമായിരുന്നു അത്. വിവാഹശേഷം ഭര്‍ത്താവിനൊപ്പം ചെന്നൈയിലായിരുന്ന നടി ഒരു വര്‍ഷം മുമ്പാണ് ഭര്‍ത്താവുമായി തെറ്റി സ്വന്തം വീട്ടിലെത്തിയത്. ഇതിനിടെയാണ് നടിയുടെതെന്ന പേരില്‍ നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിക്കപ്പെട്ടത്. തുടര്‍ന്നാണ് സ്ത്രീ പീഡനം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി പരാതി നല്കിയത്. പരാതിയില്‍ കഴമ്പുണ്ടെന്ന് മനസ്സിലാക്കിയതോടെ എസ് ഐ അടങ്ങുന്ന നാലംഗസംഘം രണ്ട് ദിവസം മുന്ന് ചെന്നൈയിലേക്ക് പോകുകയായിരുന്നു. സംവിധായകനെതിരെയുള്ള വ്യക്തമായ തെളിവുകള്‍ പോലീസിന് ലഭിച്ചതായാണ് സൂചന. അറസ്റ്റ് രേഖപ്പെടുത്താത്തതിനാല്‍ പേര് വെളിപ്പെടുത്താന്‍ പോലീസ് തയ്യാറായിട്ടില്ല.

 

Share.

About Author

Comments are closed.