നിതീഷ് കുമാര് മുഖ്യമന്ത്രി സ്ഥാനാര്ത്ഥി

0

M_Id_381088_Nitish_Kumar LaluPrasad_PTI

ജെഡിയു നേതാവ് നിതീഷ് കുമാറിനെ വരുന്ന ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചു. ജെഡിയു ആര്‍ജെഡി സഖ്യ മുന്നണിയുടെ സ്ഥാനാര്‍ത്ഥിയാണ് നിതീഷ് കുമാര്‍. ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവാണ് നിതീഷിന്റെ പേര് നിര്‍ദേശിച്ചതെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ് വ്യക്തമാക്കി. മുലായിന്റെ പ്രഖ്യാപനം എല്ലാവരും അംഗീകരിച്ചതാണെന്ന് അറിയിച്ചു.
ബിഹാറില്‍ ബിജെപിയെ തറപറ്റിക്കുന്നതിനാണ് തങ്ങളുടെ ശ്രമം. നിതീഷ് കുമാറുമായി തനിക്ക് യാതൊരു അഭിപ്രായ ഭിന്നതയുമില്ല. തനിക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ താന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകില്ലെന്നും ലാലു അറിയിച്ചു.

ഞായറാഴ്ച മുലായം സിംഗിന്റെ വസതിയില്‍ നടത്തിയ ചര്‍ച്ചയിലാണ് നിതീഷിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചത്. ബിജെപിയെ നേരിടാന്‍ ആറ് കക്ഷികള്‍ ചേര്‍ന്ന് ജനതാ പരിവാര്‍ രൂപീകരിച്ചതിന്റെ ഫലമാണ് ഈ സഖ്യം. കോണ്‍ഗ്രസിനെയും സഖ്യത്തിലേക്ക് കൊണ്ടുവരുമെന്ന് നിതീഷ് കുമാര്‍ പിന്നീട് അറിയിച്ചു. ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുമായി താന്‍ നടത്തിയ കൂടിക്കാഴ്ചയില്‍ നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു.

Share.

About Author

Comments are closed.