മദ്യനയത്തിന്റെ ഭാഗമായി ബാര്‍ ലൈസന്‍സ് ഫൈവ് സ്റ്റാര്‍ ബാറുകള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയ ശേഷം സംസ്ഥാനത്ത് ബിയറിന്റെ വില്‍പ്പന വര്‍ധിച്ചതായി എക്സൈസ് മന്ത്രി കെ. ബാബു. ഏപ്രില്‍, മേയ് മാസങ്ങളില്‍ വിദേശ മദ്യവില്‍പ്പനയിലൂടെ സര്‍ക്കാരിന് ലഭിച്ച വരുമാനം മുന്‍ വര്ഷങ്ങളിലേക്കാല് വര്‍ധിച്ചതായും പുതിയ മദ്യനയത്തിന്റെ പ്രത്യാഘാതത്തെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തിരുവനന്തപുരത്തെ ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്റ് ടാക്സേഷന്‍ സ്റ്റഡീസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വ്യാജമദ്യത്തിന്റെ വിപണനം തടയുന്നതിന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് വ്യാപകമായി പരിശോധന നടത്തിവരുകയാണ്.
ബിയര്‍ വില്‍പ്പന വര്‍ധിച്ചതായി മന്ത്രി കെ. ബാബു
0
Share.