നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ കയ്യാങ്കളി. പ്രതിപക്ഷ-ഭരണപക്ഷ പ്രതിഷേധം ശക്തമായതോടെ കൗണ്‍സില്‍ യോഗം മേയര്‍ അവസാനിപ്പിച്ചു. പ്രതിഷേധത്തിനിടെ പ്രതിപക്ഷം മേയറുടെ മൈക്കും തട്ടിത്തെറിപ്പിച്ചു. പ്രതിപക്ഷത്തിന്റെ ആവശ്യത്തെ പ്രതിരോധിച്ച് ഭരണപക്ഷ അംഗങ്ങള്‍ രംഗത്തെത്തിയതോടെ പ്രശ്നങ്ങള്‍ വാക്കേറ്റത്തിലേയ്ക്കും തുടര്‍ന്ന് കയ്യാങ്കളിയിലേയ്ക്കും നീങ്ങുകയായിരുന്നു. തിരുവനന്തപുരം നഗരസഭയിലെ കൗണ്‍സിലര്‍മാരും ഉദ്യോഗസ്ഥരും അഴിമതിക്കാരാണെന്ന് വി.ശിവന്‍കുട്ടി എംഎല്‍എ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. മേയറും കൂട്ടരും അഴിമതിക്കാരാണെന്ന് സ്വന്തം പാര്‍ട്ടിയിലെ എംഎല്‍എ തന്നെ പറഞ്ഞ സാഹചര്യത്തില്‍ സ്ഥാനം ഒഴിയണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.കൗണ്‍സില്‍ യോഗം തുടങ്ങിയപ്പോള്‍ തന്നെ അഴിമതി ഭരണം നടത്തുന്ന മേയര്‍ കെ. ചന്ദ്രിക രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി.
തിരുവനന്തപുരം നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ കയ്യാങ്കളി
0
Share.