കൈലാസ് മാനസരോവറിലേക്കുള്ള തീര്‍ഥയാത്ര ഇന്ന് ആരംഭിച്ചതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. പരമ്പരാഗത ലിപുലേഖ് വഴിയുള്ള യാത്രയാണ് തിങ്കളാഴ്ച ആരംഭിച്ചത്. സിക്കിമിലെ നാഥുല്ല പാസ് വഴിയുള്ള യാത്ര ഈ മാസം 18ന് ആരംഭിക്കും.
ടിബറ്റിലൂടെയും ചൈനയിലെ ചില മേഖലകളിലൂടെയും കടന്നുപോയ ഈ വഴി പ്രായമേറിയ തീര്‍ഥാടകര്‍ക്ക് ഏറെ സഹായകമാണ്. യാത്ര സംബന്ധിച്ച വിവരങ്ങളടങ്ങിയ വെബ്സൈറ്റും വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഉദ്ഘാടനം ചെയ്തു.
ലിപുലേഖ് വഴിയുള്ള യാത്രയ്ക്ക് 1.5 ലക്ഷം രൂപയും നാഥുല്ല പാസ് വഴിയുള്ള യാത്രയ്ക്ക് 1.7 ലക്ഷവുമാണ് ചെലവ്. പരമ്പരാഗത റൂട്ടിലൂടെ 60 പേരുള്‍പ്പെടുന്ന 18 ബാച്ചുകളും നാഥുള്ള പാസ് വഴി 50 പേരുള്ള അഞ്ചു ബാച്ചുകളുമാണ് യാത്ര ചെയ്യുക. സെപ്തംബറിലാണ് യാത്ര അവസാനിക്കുക.
യാത്ര വെബ്സൈറ്റായ http://kmy.gov.in ഹിന്ദിയും ഇംഗ്ലീഷിലും ലഭ്യമാണ്. 011-24300655 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പറിലും വിവരങ്ങള്‍ ലഭ്യമാണ്.