പ്രതിപക്ഷ പ്രതിഷേധത്തിനിടെ സഭ പിരിഞ്ഞു

0

പ്രതിപക്ഷ പ്രതിഷേധത്തിനിടെ നിയമസഭ പിരിഞ്ഞു. ബാര്‍ കോഴക്കേസില്‍ മാണിക്കെതിരായ അന്വേഷണം അട്ടിമറിക്കുന്നുവെന്ന്‌ ആരോപിച്ചായിരുന്നു പ്രതിപക്ഷ പ്രതിഷേധം. ബാര്‍ കോഴ കേസില്‍ അടിയന്തര പ്രമേയത്തിന്‌ അനുമതി തേടിയെങ്കിലും സ്‌പീക്കര്‍ എന്‍. ശക്‌തന്‍ അനുമതി നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന്‌ പ്രതിപക്ഷം സഭയില്‍ നിന്നറങ്ങിപ്പോയി. അരുവിക്കര ഉപതെരഞ്ഞെടുപ്പിന്‌ ശേഷം ജുണ്‍ 29നെ സഭ ചേരുകയുള്ളൂ. പ്രതിപക്ഷത്തിന്റെ എതിര്‍പ്പ്‌ മറികടന്നാണ്‌ സഭ സമ്മേളനം പുനഃക്രമീകരിച്ചത്‌. 27നാണ്‌ അരുവിക്കര ഉപതെരഞ്ഞെടുപ്പ്‌. ജൂണ്‍ 30ന്‌ തെരഞ്ഞെടുപ്പ്‌ ഫലം പുറത്തുവരും.

Share.

About Author

Comments are closed.