പ്രിയങ്ക വിവാഹ മോചിതയാകുന്നു

0

priyanka_nair_wedding_album

മലയാളസിനിമയില്‍ നിന്ന് മറ്റൊരു നടി കൂടി വിവാഹമോചിതയാകുന്നു. സംസ്ഥാന പുരസ്‌കാര ജേതാവ് കൂടെയായ നടി പ്രിയങ്കയാണ് ലോറന്‍സുമായുള്ള ദാമ്പത്യജീവിതം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നത്. 2012 മെയ് 23 നായിരുന്നു പ്രിയങ്കയുടെയും ലോറന്‍സിന്റെയും വിവാഹം. ഏറെ നാള്‍ പ്രണയത്തിലായിരുന്ന പ്രിയങ്കയും ലോറന്‍സും ആറ്റുകാല്‍ ക്ഷേത്രനടയില്‍ വച്ചാണ് വിവാഹിതരായത്. വിവാഹ ശേഷം പ്രിയങ്ക ഭര്‍ത്താവിനൊപ്പം ചെന്നൈയിലേക്ക് പോയി. ഇവര്‍ക്കൊരു മകനുമുണ്ട്. മകന്‍ ജനിച്ച ശേഷം നാട്ടിലെത്തിയ പ്രിയങ്ക പിന്നീട് തിരിച്ച് ചെന്നൈയിലേക്ക് പോയിട്ടില്ല.

priyanka_nair_wedding_pic

വസന്തബാലന്റെ വെയിൽ എന്ന ചിത്രത്തിലെ കഥാപാത്രം പ്രിയങ്കയുടെ കരിയറിലെ നാഴികക്കല്ലായി. പ്രിയങ്കയുടെ അഭിനയത്തിന് ഏറെ നിരൂപക പ്രശംസയും കിട്ടിയിരുന്നു. തുടർന്ന് നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും വളരെ സെലക്ടീവായ കഥാപാത്രങ്ങളെയാണ് പ്രിയങ്ക സ്വീകരിച്ചത്. ടി.വി. ചന്ദ്രന്റെ വിലാപങ്ങൾക്കപ്പുറം എന്ന ചിത്രത്തിലെ അഭിനയത്തിന് 2008ൽ മികച്ച നടിക്കുള്ള സംസ്ഥാന സർക്കാർ പുരസ്കാരം ലഭിച്ചു.

Priyanka Nair Stills _10__001priyanka-nair.jpg.image.784.410

ജയസൂര്യ നായകനായ കുമ്പസാരം എന്ന ചിത്രത്തിലാണ് ഒടുവില്‍ അഭിനയിച്ചത്‌. സുരേഷ് അച്ചൂസ് സംവിധാനം ചെയ്ത പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെ പ്രിയങ്ക സിനിമയിലേക്ക് തിരിച്ചെത്തിയിരുന്നു. തമിഴ് സിനിമാ സംവിധായകനായ ഭര്‍ത്താവ് ലോറന്‍സ് റാമുമായുള്ള മൂന്ന് വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിയ്ക്കാനായി പ്രിയങ്ക തിരുവനന്തപുരം കുടുംബ കോടതയില്‍ നല്‍കിയ ഹര്‍ജിയില്‍ 09-06-2015. കോടതി പരിഗണിച്ചേക്കും

Share.

About Author

Comments are closed.