കൃഷി-അനുബന്ധ മേഖലകളുടെ വികസനവും വിജ്ഞാനവ്യാപനവും ലക്ഷ്യമാക്കി ആത്മ നടത്തുന്ന ജില്ലാ ടെക്നോളജി മീറ്റ് ഉദ്ഘാടനം ജൂണ്‍ 11 ന് രാവിലെ 10ന് ചാത്തന്നൂര്‍ സംതൃപ്തി ആഡിറ്റോറിയത്തില്‍ എന്‍ കെ പ്രേമചന്ദ്രന് എം പി നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ് ജയമോഹന് അധ്യക്ഷത വഹിക്കും. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി വി സത്യന്, ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ സുരേഷ്, ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്തംഗം വി സണ്ണി തുടങ്ങിയവര്‍ പങ്കെടുക്കും. കൊല്ലം ആത്മ പ്രോജക്ട് ഡയറക്ടര്‍ കെ പി ജേക്കബ് സ്വാഗതവും ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടര്‍ എം ഗീത നന്ദിയും പറയും. എവര്‍ഗ്രീന്‍ ആന്റ് ഹെല്‍ത്തി ചാത്തന്നൂര്‍ വിഷന്‍ 2030 – നിറവ് പദ്ധതി ആശയസംഗ്രഹം, പുനര്‍ജനി പ്രകാശനവും പദ്ധതി ഉദ്ഘാടനവും ജൂണ്‍ 12 ന് ഉച്ചക്ക് രണ്ടിന് കൃഷിവകുപ്പ് മന്ത്രി കെ പി മോഹനന് നിര്‍വഹിക്കും. ജി എസ് ജയലാല്‍ എം എല്‍ എ അധ്യക്ഷത വഹിക്കും. കൃഷി വകുപ്പ് അനുവദിച്ച ആഗ്രോ സര്‍വീസ് സെന്ററിലെ യന്ത്രങ്ങളുടെ താക്കോല്‍ദാനം കെ എന്‍ ബാലഗോപാല്‍ എം പി നിര്‍വഹിക്കും. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി വി സത്യന്, പരവൂര്‍ മുനിസിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ വി അംബിക, കൊല്ലം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മായാ സുരേഷ്, കൊല്ലം ജില്ലാ പഞ്ചായത്തംഗങ്ങളായ വി എസ് രാജവല്ലി, സിന്ധു രാജേന്ദ്രന്, പി എസ് പ്രദീപ്, ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ സുരേഷ്, ചിറക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹണി ശ്രീകുമാര്‍, നെടുമ്പന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന രാമചന്ദ്രന്, ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി സ്റ്റീഫന്‍, കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍ രാജേന്ദ്രന്‍പിള്ള, പൂതക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ജി ജയ, ഡയറി ഡെവലപ്മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ രവീന്ദ്രന്‍പിള്ള, മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഓഫീസര്‍ ഡോ ബാഹുലേയന്‍പിള്ള, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സി ടി സുരേഷ്കുമാര്‍, ആത്മ ഡെപ്യൂട്ടി ഡയറക്ടര്‍ ലില്ലി എഡ്വിന്, പൂയപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി പി ശ്രീലാല്‍, ഇത്തിക്കര് ബ്ലോക്ക് പഞ്ചായത്തംഗം ഷീബാ ശ്രീകുമാര്‍, ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ആമ്പിലഴികം വിജയകുമാര്‍, കാഫ്കോ പ്രസിഡന്റ് വി വിജയമോഹനന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കൊല്ലം പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ മീരാസേനന് സ്വാഗതവും ചാത്തന്നൂര്‍ കൃഷി അസിസ്റ്റന്റ് സി എന്‍ പ്രേംജിത്ത് നന്ദിയും പറയും.
ആത്മ കൊല്ലം ടെക്നോളജി മീറ്റ് 2015 – ജൂണ്‍ 11നും 12നും
0
Share.