ആസിഡ് ആക്രമണത്തിന് ഇരയാകുന്നവര്‍ക്ക് സുപ്രീംകോടതിയുടെ നിര്‍ദേശാനുസരണം സ്വകാര്യ ആശുപത്രികളില്‍ സൗജന്യ ചികിത്സ ഉറപ്പാക്കാന്‍ ജില്ലാ ജഡ്ജി പി.സോമരാജന്റെ അധ്യക്ഷതയില്‍ നടന്ന ക്രിമിനല്‍ ഇന്‍ജുറീസ് കോമ്പന്‍സേഷന്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു. സര്‍ജറി, മരുന്ന്, ഭക്ഷണം തുടങ്ങി എല്ലാ ചികിത്സയും സൗജന്യമായി നല്‍കും. ജില്ലാ കളക്ടറുമായി കൂടിയാലോചിച്ച ശേഷം ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി സ്വകാര്യ ആശുപത്രികളുമായി ധാരണയിലെത്തും. തുടര്‍ ചികിത്സയ്ക്കും സര്‍ക്കാരില്‍ നിന്നുള്ള ചികിത്സാ ആനുകൂല്യങ്ങള്‍ക്കും ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളും ആശുപത്രികള്‍ നല്‍കണം. ക്രിമിനല്‍ ഇന്‍ജുറീസ് കോമ്പന്‍സേഷന്‍ ബോര്‍ഡ് രൂപീകരണത്തിനുശേഷമാണ് യോഗം നടന്നത്. ജില്ലാ ജഡ്ജിയാണ് ബോര്‍ഡ് ചെയര്മാന്. ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) എന്നിവര്‍ അംഗങ്ങളാണ്. ജില്ലാ ജഡ്ജി പി.സോമരാജന്, ജില്ലാ കളക്ടര്‍ എസ്.ഹരികിഷോര്‍, ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് എം.മനോജ്, സബ് ജഡ്ജി എസ്.ആര്.ഷ്യാംലാല്, ജില്ലാ പോലീസ് മേധാവി ടി.നാരായണന്, ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് ആര്.ജയകൃഷ്ണന്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ.റ്റി.അനിതകുമാരി എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.
ആസിഡ് ആക്രമണ ഇരകള്‍ക്ക് സ്വകാര്യ ആശുപത്രികളില്‍ സൗജന്യ ചികിത്സ
0
Share.