കുട്ടികളുടെ പെരുമാറ്റ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സംയോജിത ബാല സംരക്ഷണ പദ്ധതി(ഐസിപിഎസ്)യുടെ ഭാഗമായി നമ്മുടെ ഉത്തരവാദിത്വം എന്ന പരിപാടി ജില്ലയില്‍ നടപ്പാക്കാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ആര്. ഹരിദാസ് ഇടത്തിട്ടയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. പഞ്ചായത്ത്തല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റികള്‍ രൂപീകരിക്കുന്നതിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ പെണ്‍കുട്ടികള്‍ക്കുള്ള ചില്‍ഡ്രന്‍സ് ഹോം തുടങ്ങുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറെ യോഗം ചുമതലപ്പെടുത്തി. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് നടപ്പാക്കി വരുന്ന പരിപാടികള്‍ ജില്ലയില്‍ ബാലാവകാശ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഗുണപരമായ മാറ്റം ഉണ്ടാക്കിയിട്ടുള്ളതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ആര്. ഹരിദാസ് ഇടത്തിട്ട പറഞ്ഞു. ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കായി ജൂണ്‍ 17,18 തീയതികളില്‍ പരിശീലന പരിപാടി സംഘടിപ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ എസ്. ഹരികിഷോര്‍ പറഞ്ഞു. അട്ടത്തോട് ട്രൈബല്‍ സ്കൂള്‍ പുനരാരംഭിച്ചത് ആദിവാസി വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസ അവകാശ സംരക്ഷണത്തിനു വഴിയൊരുക്കുമെന്നും ഇക്കാര്യത്തില്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് മാതൃകാപരമായ പ്രവര്‍ത്തനം നടത്തിയെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ എ.ഒ. അബീന്, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.എസ്. മാത്യു, ഡിഎംഒ(ആരോഗ്യം) ഡോ. ഗ്രേസി ഇത്താക്ക്, തിരുവല്ല റെയില്‍വേ സ്റ്റേഷന് മാനേജര്‍ ഈപ്പന് തോമസ്, ഒആര്‍സി സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍മാരായ ആന്റണി ജിനോയി, മുഹമ്മദ് സയിഫ്, ഡോ. റ്റി.അനിത കുമാരി, പ്രൊട്ടക്ഷന്‍ ഓഫീസര്‍മാരായ ബിനി ജിതിന്, നിഷാ മാത്യു എന്നിവര്‍ പ്രസംഗിച്ചു.
കുട്ടികളുടെ പെരുമാറ്റ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നമ്മുടെ ഉത്തരവാദിത്വം പദ്ധതി വരുന്നു
0
Share.