ഓട്ടോറിക്ഷയില് കൂടുതല് സ്കൂള് കുട്ടികള്: അഞ്ച് ഡ്രൈവര്മാര്ക്കെതിരെ കേസെടുത്തു

0

സ്‌കൂള്‍ തുറന്നതിനോടനുബന്ധിച്ച് ജോയിന്റ് ആര്‍.ടി.ഒ.മാരുടെ നേതൃത്വത്തില്‍ സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധന നടത്തി നിയമം പാലിക്കാതിരുന്ന വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചു. ഓട്ടോറിക്ഷയില്‍ കൂടുതല്‍ കുട്ടികളെ കയറ്റിയ അഞ്ച് ഓട്ടോറിക്ഷകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. ഈ ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്ന് ആര്‍.ടി.ഒ അറിയിച്ചു. ഫിറ്റ്‌നസും പെര്‍മിറ്റും ഇല്ലാത്ത ഒരു സ്‌കൂള്‍ വാഹനം കസ്റ്റഡിയിലെടുത്തു. 10 വര്‍ഷത്തെ പരിചയമില്ലാത്ത ഡ്രൈവര്‍ ഓടിച്ചിരുന്ന ഒരു സ്‌കൂള്‍ ബസ് അധികൃതര്‍ക്കെതിരെയും കേസ്സെടുത്തു. ഈ വാഹനത്തിന്റെ പെര്‍മിറ്റ് സസ്‌പെന്‍ഡ് ചെയ്യും. ഓട്ടോറിക്ഷയിലും ബസിലും സ്‌കൂള്‍ വിദ്യാര്‍ഥികളെ അപകടകരമാവുന്ന വിധത്തില്‍ കുത്തിനിറച്ച് കൊണ്‍പോകുക, നിശ്ചിത മുന്‍പരിചയമില്ലാത്ത ഡ്രൈവര്‍മാര്‍ വാഹനമോടിക്കുക, വാഹനത്തിന് ഫിറ്റ്‌നസും പെര്‍മിറ്റുമില്ലാതിരിക്കുക തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ kl10@keralamvd.gov.in ല്‍ പൊതുജനങ്ങള്‍ക്ക് പരാതി നല്‍കാമെന്ന് ആര്‍.ടി.ഒ എം.പി. അജിത്കുമാര്‍ അറിയിച്ചു.

Share.

About Author

Comments are closed.