ബാലവേല വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി മലപ്പുറം ചൈല്‍ഡ് ലൈനും ജില്ലാ ലേബര്‍ ഓഫീസും സംയുക്തമായി ‘ബാലവേലയും സാമൂഹിക പ്രത്യാഘാതങ്ങളും’ വിഷയത്തില്‍ ബോധവത്കരണ സെമിനാര്‍ നടത്തി. മലപ്പുറം നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ കെ.എം. ഗിരിജ ഉദ്ഘാടനം ചെയ്തു. ജില്ലാ ലേബര്‍ ഓഫീസര്‍ കെ.വി. വിപിന്‍ലാല്‍, ജൂവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മെമ്പര്‍ കെ.പി. ഷാജി എന്നിവര്‍ അധ്യക്ഷരായി. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സഫറുള്ള, ഐ.ടി@സ്കൂള്‍ ജില്ലാ കോഡിനേറ്റര്‍ ഹബീബ് റഹ്മാന് പുല്‍പ്പാടന്‍, കുടുംബശ്രീ ജില്ലാ മിഷന് കോഡിനേറ്റര്‍ കെ. മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ സംസാരിച്ചു. നജ്മല്‍ ബാബു കൊരമ്പയില്‍ ‘ബാലവേലയും സാമൂഹിക പ്രത്യാഘാതങ്ങളും’ വിഷയത്തെക്കുറിച്ച് സംസാരിച്ചു. അസി.ലേബര്‍ ഓഫീസര്‍ എ.ശ്രീധരന്, ചൈല്‍ഡ് ലൈന്‍ ജില്ലാ കോഡിനേറ്റര്‍ സി.പി സലിം, ചൈല്‍ഡ് ലൈന്‍ സെന്റര്‍ കോഡിനേറ്റര്‍ അന്‍വര്‍ കാരക്കാടന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ വിവിധ കോളെജുകളില്‍ നിന്നും സ്കൂളില്‍ നിന്നുമുള്ള വിദ്യാര്‍ഥികള്‍ പങ്കെടുത്തു.
ബാലവേലയും സാമൂഹിക പ്രത്യാഘാതങ്ങളും: സെമിനാര്‍ നടത്തി
0
Share.