ആദിവാസി പുനരധിവാസ വികസന മിഷന് പ്രകാരം ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ നടന്ന പര്‍ച്ചേസ് കമ്മിറ്റിയില്‍ വൈത്തിരി താലൂക്കിലെ ഒമ്പത് ഏക്കര്‍ ഭൂമി വാങ്ങാന്‍ തീരുമാനമായി. സെന്റിന് 20000 രൂപയില്‍ കുറഞ്ഞ വിലക്ക് ഭൂമി വില്ക്കാന് തയ്യാറുള്ളവരില്‍ നിന്നും 1.73 കോടി രൂപക്കാണ് ഭൂമി വാങ്ങിയത്. മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി താലൂക്കുകളില്‍ നിന്നും ഇതിനകം 3.25 കോടി രൂപയ്ക്ക് 19.32 ഏക്കര്‍ വാങ്ങിയിട്ടുണ്ട്. മാനന്തവാടിയില്‍ വാങ്ങാന്‍ ബാക്കിയുള്ള ഭൂമിക്ക് ജൂണ്‍ 19 ന് വില നിര്‍ണ്ണയം നടത്തും. ജില്ലാ കളക്ടറുടെ പേരില്‍ ടിആര്‍ഡിഎം അക്കൗണ്ടില്‍ ഉണ്ടായിരുന്ന 50 കോടി രൂപയില്‍ ആശിക്കും ഭൂമി ആദിവാസികള്‍ക്ക് സ്വന്തം പദ്ധതിക്ക് 14.5 കോടി വിനിയോഗിച്ചതിന്റെ ബാക്കി തുകയായ 35.5 കോടി രൂപ ഉപയോഗിച്ചാണ് ഭൂമി വാങ്ങുന്നത്. താലൂക്ക്തല കമ്മിറ്റി അനുയോജ്യമാണെന്ന് കണ്ടെത്തിയ ഭൂമി ആദിവാസി സംഘടനാ പ്രതിനിധികള്‍ ഉടന്‍ പരിശോധിക്കണമെന്ന് ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു. കളക്ടറേറ്റില്‍ നടന്ന കമ്മിറ്റിയില്‍ വിവിധ ആദിവാസി സംഘടനാ നേതാക്കളായ പള്ളിയറ രാമന്, വി.കെ. രാമന്, ടി. മണി, അനന്തന്, ബലറാം, കേളു, കുഞ്ഞിരാമന് തുടങ്ങിയവരും വകുപ്പ്തല ഉദ്യോഗസ്ഥരും പങ്കെടുത്തു.
ആദിവാസി പുനരധിവാസ പദ്ധതി: ഒമ്പത് ഏക്കര്‍ കൂടി വാങ്ങാന്‍ തീരുമാനം
0
Share.