പോലീസ് സേവനങ്ങള്ക്കുള്ള ടെലിഫോണ് നമ്പരുകള്

0

പൊതുജനങ്ങള്‍ അടിയന്തിര ഘട്ടങ്ങളില്‍ ബന്ധപ്പെടാവുന്ന പോലീസ് സഹായത്തിനുള്ള നമ്പരുകള്‍ ചുവടെ: കണ്‍ട്രോള്‍ റൂം – 100 കേരള പോലീസ് ഹെല്‍പ്പ് ലൈന്‍ – 0471 3243000, 3244000, 3245000 കുറ്റകൃത്യങ്ങള്‍ക്കെതിരെ (ക്രൈം സ്റ്റോപ്പര്‍) – 1090 ഗതാഗതസംബന്ധിയായ പരാതികള്‍ (ട്രാഫിക് അലര്‍ട്ട്) – 1099 ഹൈവേകളിലെ ഗതാഗതസംബന്ധിയായ പരാതികള്‍, അപകടങ്ങള്‍ (ഹൈവെ അലര്‍ട്ട് സര്‍വീസ്) – 9846100100 എസ്.എം.എസ് വഴി പരാതികളും വിവരങ്ങളും അയയ്ക്കുന്നതിന്- 9497900000 റെയില്‍ അലര്‍ട്ട് – 9846200100 വനിതാ ഹെല്‍പ്‌ലൈന്‍ – 1091 വിവരങ്ങള്‍ അറിയുന്നതിനും അറിയിക്കുന്നതിനും പോലീസ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ – 0471 2318188 (രാവിലെ ഒമ്പത് മണി മുതല്‍ രാത്രി എട്ട് മണി വരെ) ഈ ടെലിഫോണ്‍ നമ്പരുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്ന് സംസ്ഥാന പോലീസ് മേധാവി ടി.പി.സെന്‍കുമാര്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. നമ്പരുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് എല്ലാ ദിവസവും സ്റ്റേറ്റ് പോലീസ് മോണിറ്ററിംഗ് റൂം പരിശോധിക്കണം. തകരാറുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ആ വിവരം ബന്ധപ്പെട്ട കണ്‍ട്രോളിങ് ഓഫീസര്‍മാരെ അറിയിക്കണം. തുടര്‍ന്നും അത് പരിഹരിച്ചില്ലെങ്കില്‍ സംസ്ഥാന പോലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കണം. ജില്ലാതലത്തിലുള്ള നമ്പരുകള്‍ പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാണെന്ന് അതത് ജില്ലാ പോലീസ് മേധാവിമാര്‍ എല്ലാ ദിവസവും ഉറപ്പുവരുത്തണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Share.

About Author

Comments are closed.