ഗുണ്ടാ-മാഫിയ സംഘങ്ങള്‍ക്കെതിരെയയുള്ള നടപടികളുടെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ ഇന്നലെ (ജൂണ്‍ 08) 602 പേര് അറസ്റ്റിലായി. തിരുവനന്തപുരം റേഞ്ചില്‍ 211 പേരും, കൊച്ചി റേഞ്ചില്‍ 123 പേരും, തൃശൂര്‍ റേഞ്ചില്‍ 111 പേരും, കണ്ണൂര്‍ റേഞ്ചില്‍ 157 പേരുമാണ് അറസ്റ്റിലായത്. ജില്ല തിരിച്ചുള്ള കണക്കുകള്‍: തിരുവനന്തപുരം സിറ്റി 01, തിരുവനന്തപുരം റൂറല്‍ 52, കൊല്ലം സിറ്റി 124, കൊല്ലം റൂറല്‍ 29, പത്തനംതിട്ട 05, ആലപ്പുഴ 29, കോട്ടയം 04, കൊച്ചി സിറ്റി 42, എറണാകുളം റൂറല്‍ 48, തൃശൂര്‍ സിറ്റി 13, തൃശൂര്‍ റൂറല്‍ 28, പാലക്കാട് 47, മലപ്പുറം 23, കോഴിക്കോട് സിറ്റി 28, കോഴിക്കോട് റൂറല്‍ 09, വയനാട് 09, കണ്ണൂര്‍ 78, കാസര്‍കോട് 33. ഇതോടെ ഫെബ്രുവരി 24 മുതല്‍ ആരംഭിച്ച ഓപ്പറേഷന് സുരക്ഷയുടെ ഭാഗമായി ആകെ 65421 പേര് പിടിയിലായി. സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെയുള്ള നടപടി വരുംദിവസങ്ങളില്‍ കൂടുതല്‍ കര്‍ശനമാക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി അറിയിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെയുള്ള പരാതികള്‍ 1090 എന്ന നമ്പരില്‍ വിളിച്ചോ അതത് ജില്ലകളിലെ ജില്ലാ പോലീസ് മേധാവിമാരെയോ അറിയിക്കാമെന്നും അദ്ദേഹം അറിയിച്ചു.
ഓപ്പറേഷന് സുരക്ഷ : 602 പേര് അറസ്റ്റില്‍
0
Share.