പഞ്ചാബി ഗായകന് ധരംപ്രീത് ആത്മഹത്യ ചെയ്തു. പഞ്ചാബിലെ ഭടീന്ദയില് സ്വന്തം വീട്ടില്‍ തൂങ്ങിമരിക്കുകയായിരുന്നു. കിടപ്പ് മുറിയിലെ സീലീംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് ധരംപ്രീതിന്റെ മൃതദേഹം കാണപ്പെട്ടത്. ഞായറാഴ്ച ധരംപ്രീത് ആത്മഹത്യ ചെയ്യുകയായിരുന്നു. എന്നാല്‍ തിങ്കളാഴ്ച മാത്രമാണ് ധരംപ്രീതിന്റെ മരണവാര്‍ത്ത പുറത്തറിഞ്ഞത്. ധരംപ്രീത് ആത്മഹത്യ ചെയ്യുമ്പോള്‍ ഭാര്യയും മകനും വീട്ടിലുണ്ടായിരുന്നില്ല. സമ്മര്‍ വെക്കേഷന് വേണ്ടി ഭാര്യയും മകനും അച്ഛന്റെ വീട്ടില്‍ പോയതായിരുന്നു. ധരം അമ്മയാണ് താമസിച്ചിരുന്നത്. വിളിച്ചിട്ടും മുറി തുറക്കാത്തതില്‍ സംശയം തോന്നി അയല്‍ക്കാരെ വിവരം അറിയിക്കുകയായിരുന്നു.
പഞ്ചാബി ഗായകന് തൂങ്ങിമരിച്ചു
0
Share.