ഫേസ് ബുക്കില് അശ്ലീല വീഡീയോ നിങ്ങളുടെ പേരില് ടാഗ് ചെയ്തേക്കാം സുക്ഷിച്ചോളു

0

ഫേസ് ബുക്കില്‍ വൈറസിന്റെ വിളയാട്ടം. ഒരു പക്ഷേ നിങ്ങളുടെ അക്കൗണ്ടിനു തന്നെ നാണക്കേടാവുന്ന തരത്തില്‍ ഉള്ള വൈറസാണ് .അശ്ലീല വീഡീയോ പോസ്റ്റുകളുടെ രൂപത്തിലാണ് ഈ വൈറസ് പ്രത്യക്ഷമാവുന്നത്. നിങ്ങളുടെ സുഹൃത്തുക്കളുടെയോ പരിചയക്കാരുടെയോ ടാഗില്‍ അശ്ലീല വീഡിയോ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുകും ചെയ്യും. ഇതു വഴി വൈറസ് എല്ലായിടത്തും എത്തുകയും ചെയ്യുന്നു. തുടര്‍ന്ന് നിങ്ങളുടേതെന്ന പേരില്‍ അശ്ലീല വീഡിയോ പ്രചരിക്കുന്നതായി സന്ദേശവും ലഭിക്കും. സന്ദേശത്തില്‍ കാണിക്കുന്ന ലിങ്ക് തുറക്കുക വഴി അശ്ലീല വീഡിയോകള്‍ നിങ്ങളുടെ പേരില്‍ സുഹൃത്തുകള്‍ക്ക് ടാഗ് ചെയ്യപ്പെടുകയാണ് ചെയ്യുന്നത്. കഴിഞ്ഞ 2 ദിവസമായി ഫെയ്‌സ് ബുക്ക് വഴി ഇത്തരം വീഡിയോകള്‍ വ്യാപിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ടാഗ് ചെയ്യുന്നതിലും ലഭിക്കുന്ന സന്ദേശത്തിലും ക്ലിക്ക് ചെയ്യാതിരിക്കുകയാണ് വൈറസിനെ തടയുന്നതിനായി ചെയ്യേണ്ടത്.

Share.

About Author

Comments are closed.