മൂന്നു ജീവനക്കാര്‍ അടക്കം കോസ്റ്റ് ഗാര്‍ഡിന്റെ ഡോര്‍ണിയര്‍ സി ജി 791 വിമാനം കാണാതായി. ഒരു നിരീക്ഷകനും രണ്ട് പൈലറ്റുമാരയുമാണ് വിമാനത്തോടൊപ്പം കാണാതായത്. ചെന്നൈ തീരത്ത് ദിവസേനയുള്ള നിരീക്ഷണ പറക്കലിന് പോയതായിരുന്നു വിമാനം. തിങ്കളാഴ്ച വൈകീട്ട് 5.30ന് ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനവുമായുള്ള ബന്ധം രാത്രി ഒമ്പത്മണിയോടു കൂടി നഷ്ടപ്പെടുകയായിന്നു. രാത്രി തിരുച്ചിറപ്പള്ളിയിലെ റഡാറില്‍ 9.23 വരെ വിമാനത്തിന്റെ സിഗ്നലുകള്‍ ലഭ്യമായിരുന്നു. കാണാതാവുന്ന സമയത്ത് 95 ന്യൂട്ടോണ്‍ മീറ്റര്‍ ഉയരത്തില്‍ ചെന്നൈയുടെ തെക്കു ഭാഗത്തായിരുന്നു വിമാനം. വിമാനം കണ്ടെത്താനുള്ള തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട് . കോസ്റ്റ് ഗാര്‍ഡിന്റെ അഞ്ച് ഡോര്‍ണിയര്‍ വിമാനങ്ങളും നാവികസേനയുടെ നാലു കപ്പലുകളും ഒരു യുദ്ധ വിമാനവും കടലില്‍ നടത്തുന്ന തെരച്ചില്‍ പുരോഗമിക്കുകയാണ്.
3 ജീവനക്കാരുമായി വിമാനം കാണാതായി
0
Share.