തിരുവനന്തപുരം – പട്ടികജാതി പട്ടികവര്‍ഗ്ഗക്കാരുടെ വായ്പകള്‍ എഴുതി തള്ളണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അംബേദ്കര്‍ ജനപരിഷത്ത് സംസ്ഥാനത്തുടനീളം നടത്തി വരുന്ന സമരത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണി വരെ കെ.പി.സി.സി. ഓഫീസിനു മുന്നില്‍ ഉപവാസസമരം നടത്തുന്നതാണെന്ന് അംബേദ്കര്‍ ജനപരിഷത്ത് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പട്ടികജാതി വര്‍ഗ്ഗക്കാര്‍ 2014 മാര്‍ച്ച് 31 വരെ എടുത്ത 5 ലക്ഷം രൂപവരെയുള്ള വായ്പകള്‍ യാതൊരുവിധ ഉപാധികളും കൂടാതെ എഴുതിതള്ളണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അംബേദ്കര്‍ ജനപരിഷത്ത് ആരംഭിക്കുന്ന രണ്ടാംഘട്ടസമരത്തിന്റെ ഭാഗമായാണ് കെ.പി.സി.സി. ഫീസിന് മുന്നില്‍ ഉപവാസം നടത്തുന്നത്. ഈ സമരത്തിന്റെ ഭാഗമായി അടുത്ത നിയമസഭാ സമ്മേളനകാലം മുതല്‍ അനിശ്ചിതകാലദത്തേക്ക് അംബേദ്കര്‍ ജനപരിഷത്ത് നിയമസഭാമന്ദിരത്തിന് മുന്നില്‍ അനിശ്ചിതകാല നിരാഹാരം നടത്തുമെന്ന് അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് രാമദാസ് വേങ്ങേരി, ജനറല്‍ സെക്രട്ടറി വി.എം. ചന്ദ്രികാഅജേഷ്, കോ-ഓര്‍ഡിനേറ്റര്‍ മോഹന്‍ദാസ് ഉണ്ണിക്കുളം, തിരു. ജില്ലാ പ്രസിഡന്റ് നല്ലൂര്ക്കോണം മണി, സെക്രട്ടറി വനജാഭാരതി കെ.പി. സുരേന്ദ്രന് എന്നിവര്‍ പങ്കെടുത്തു.
അംബേദ്കര്‍ പരിഷത്ത് ഉപവാസസമരം നടത്തുന്നു
0
Share.