കേരള ഫിസിക്കലി ചലഞ്ച്ഡ് എംപ്ലോയീസ് യൂണിയന്റെ ആഭിമുഖ്യത്തില്‍ 2015 ജൂലൈ 2 മുതല്‍ വികലാംഗ ജീവനക്കാര്‍ സെക്രട്ടേറിയറ്റ് നടയില്‍ അനിശ്ചിതകാല റിലേ സത്യാഗ്രഹം നടത്താന്‍ തീരുമാനിച്ചിരിക്കുന്നതായി പ്രസിഡന്റ് വെങ്ങാനൂര്‍ പ്രസാദും ജനറല്‍ സെക്രട്ടറി കൊല്ലകബേബിയും പത്രസമ്മേളനത്തില്‍ അറിയിച്ചു.
വികലാംഗരുടെ പെന്ഷന് പ്രായം പ്രത്യേക മാനുഷിക പരിഗണന നല്കി 62 വയസ്സായി വര്‍ദ്ധിപ്പിക്കുക, വികലാംഗ ജീവനക്കാരുടെ പ്രമോഷന് 3 ശതമാനം സംവരണം നടപ്പിലാക്കാനുള്ള സുപ്രീംകോടതിവിധി അന്തിമമായി നടപ്പാക്കുക. എല്ലാ താല്‍ക്കാലിക വികലാംഗ ജീവനക്കാരേയും സര്‍വ്വീസില്‍ സ്ഥിരപ്പെടുത്തുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് അനിശ്ചിതകാല റിലേ സത്യാഗ്രഹം നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്യ
പ്രസിഡന്റ് വെങ്ങാനൂര്‍ പ്രസാദ്, സെക്രട്ടറി കൊല്ലക ബേബി, വൈസ് പ്രസിഡന്റ് കല്ലന്പലം സനുസി, ജോയിന്റ് സെക്രട്ടറി റ്റി.എന്‍. അനില്‍കുമാര്‍, ജില്ലാ പ്രസിഡന്റ് വി. മധു, ബൈജു, സ്റ്റാന്‍ലി, ജയകുമാരി തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
വികലാംഗരുടെ പെന്‍ഷന്‍പ്രായം വര്‍ദ്ധിപ്പിക്കണം
0
Share.