കേരളത്തിലെ തോട്ടം തൊഴിലാളികളുടെ മിനിമം കൂലി പുതുക്കി നിശ്ചയിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഫെഡറേഷന് ഡിമാന്റ് നോട്ടീസ് നല്‍കിയിട്ട് 8 മാസം കഴിഞ്ഞു. ഇതുവരേയും തീരുമാനം ഉണ്ടായിട്ടില്ല. മാത്രമല്ല അതോടൊപ്പം അംഗീകരികരിച്ച് നടപ്പാക്കേണ്ട മറ്റ് അടിയന്തിരാവശ്യങ്ങളും ഉണ്ട്. തോട്ടം തൊഴിലാളികളുടെ മിനിമം കൂലി പുതുക്കി നിശ്ചയിക്കുന്നത് പ്ലാന്റേഷന് ലേബര്‍ കമ്മിറ്റിയിലാണ്. 3 വര്‍ഷവും 8 മാസവും മുന്‍പ് നിശ്ചയിച്ച കൂലിയിലാണ് ഇപ്പോഴും തൊഴിലാളികള്‍ പണിയെടുക്കുന്നത്. പുതുക്കിയ കൂലി നിലവില്‍ വരേണ്ടതാണ്. ഇതിനോടകം നിത്യോപയോഗസാധനങ്ങള്‍ക്കും മരുന്നിനും പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കും വന്‍തോതില്‍ വില വര്‍ദ്ധിച്ചു. അതിന് ആനുപാതികമായി കൂലിയും വര്‍ദ്ധിക്കേണ്ടതാണ്. എന്നാല്‍ തോട്ടം ഉടമകളുടെ സംഘടനയും ഗവണ്മെന്റും ഇക്കാര്യത്തില്‍ തൊഴിലാളികള്‍ക്ക് അനുകൂലമായ ഒരു നിലപാടും സ്വീകരിക്കുന്നില്ല. ഈ സാഹചര്യത്തില്‍ തോട്ടം തൊഴിലാളികള്‍ ജൂണ്‍ 12 ന് രാവിലെ 9 മണിക്ക് സംസ്ഥാന സെക്രട്ടേറിയറ്റ് പടിക്കലേക്ക് മാര്‍ച്ച് ചെയ്യുകയാണ്. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്യും. ഫെഡറേഷന് പ്രസിഡന്റ് കെ.കെ. ജയചന്ദ്രന് എം.എല്‍.എ, എം.എം. മണി, അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. പി. ലാലാജിബാബു എന്നിവര്‍ പ്രസംഗിക്കും.
തോട്ടം തൊഴിലാളികളുടെ മിനിമം കൂലി പുതുക്കണം
0
Share.