സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെയുള്ള യുദ്ധം ശക്തിപ്പെടുത്തുന്നതിനായി ഇ.വൈ. ആദ്യ മാനേജ്ഡ്സെക്യൂരിറ്റി ഓപ്പറേഷന്‍സ് സെന്‍റര്‍ ആരംഭിച്ചു

0

_DSC0100 copy_DSC0092 copy

ആഗോളതലത്തില്‍ തന്നെ സൈബര്‍ കുറ്റകൃത്യങ്ങള്‍ സ്ഥാപനങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍, ഇ.വൈ. മാനേജ്ഡ് സെക്യൂരിറ്റി ഓപ്പറേഷന്‍സ് സെന്‍റര്‍ (എസ്.ഒ.സി.) സേവനങ്ങള്‍ ആരംഭിച്ചു.

_DSC0095 copy_DSC0098 copy

ഉയര്‍ന്ന നിലവാരമുള്ളതും അതിവിശിഷ്ടവുമായ ഈ സേവനം അത്യാധുനിക അനലറ്റിക്സ് ഉപയോഗിച്ച് ഭാവിയിലുണ്ടാകാവുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍ പ്രവചിച്ച് ഉപഭോക്താക്കളുടെ സൈബര്‍ സുരക്ഷാ ആവശ്യങ്ങള്‍ നേരിടുന്നതിന് രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്. ഈ സെന്‍റര്‍ ശക്തിപ്പെടുത്തുന്നതിനായി ഇ.വൈ. അടുത്ത 5 വര്‍ഷകാലത്തിനുളഅളില്‍ 20 ദശലക്ഷം യു.എസ്. ഡോളര്‍ നിക്ഷേപിക്കും. 2020 ഓടെ മാനേജ്ഡ് എസ്.ഒ.സിയിലെ സൈബര്‍ സുരക്ഷാ പ്രൊഫഷണലുകളുടെ എണ്ണം ആറിരട്ടി വര്‍ദ്ധിപ്പിക്കും.

_DSC0115 copy_DSC0138 copy
2014 ലെ ഇ.വൈ. ഗ്ലോബല്‍ ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി സര്‍വ്വേ പ്രകാരം 56 ശതമാനം സ്ഥാപനങ്ങള്‍ക്ക് സങ്കീര്‍ണ്ണമായ സൈബര്‍ ആക്രമണങ്ങളെ കണ്ടെത്താന്‍ സാധിക്കില്ല. 53 ശതമാനം സ്ഥാപനങ്ങള്‍ക്ക് ഇത് കൈകാര്യം ചെയ്യാനുള്ള വിദഗ്ദ്ധ വിഭവശേഷിയുമില്ല. മാനേജ്ഡ് എസ്.ഒ.സി. സര്‍വ്വേ.യില്‍ പറയുന്ന സൈബര്‍ ആക്രമണങ്ങള്‍ തടയാനും പ്രവചിക്കാനും ഉപഭോക്താക്കള്‍ക്ക് ഓണ്‍സൈറ്റ് – ഓഫ്സൈറ്റ് വൈദഗ്ദ്ധ്യം ഇ.വൈ. വാഗ്ദാനം ചെയ്യുന്നു.
ഓണ്‍സൈറ്റായി ഓഫീസ് സമയങ്ങളില്‍ വിദഗ്ദ്ധരായ മോണിട്ടറിംഗ് അനലിസ്റ്റുമാര്‍ ഉപഭോക്താവിന്‍റെ ഐ.ടി ജീവനക്കാരോടൊപ്പം പ്രവര്‍ത്തിക്കും. സൈബര്‍ കുറ്റകൃത്യങ്ങളില്‍ 15 വര്‍ഷത്തെ സേവന പാരന്പര്യമുള്ള ഇ.വൈ.യുടെ അഡ്വാന്‍സ്ഡ് സെക്യൂരിറ്റി സെന്‍ററില്‍ നിന്നുള്ള ഇവര്‍ ഉപഭോക്താവിന്‍റെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കും. (ലോകത്തെവിടെയാണെങ്കിലും). ഓണ്‍സൈറ്റ് റിസോര്‍സസിന്‍റെ സഹായത്തിനായി തിരുവനന്തപുരത്തെ പുതിയ കേന്ദ്രത്തില്‍ നിന്നുള്ള റിമോട്ട് അനലിസ്റ്റുകളുടെ സേവനം 365 ദിവസവും 24 മണിക്കൂറും ലഭ്യമാണ്.
പ്രത്യേക ഉന്നം വച്ചുള്ള സൈബര്‍ കുറ്റകൃത്യങ്ങളുടെ കാലഘട്ടത്തിലേക്ക് നമ്മള്‍ കടന്ന് കഴിഞ്ഞതായി മാനേജ്ഡ് എസ്.ഒ.സിയുടെ സ്ഥാപന ചടങ്ങില്‍ സംസാരിക്കവെ ഇ.വൈ. ഗ്ലോബല്‍ ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി മേധാവി കെന്‍ അലന്‍ പറഞ്ഞു. ഇതിന്‍റെ എണ്ണവും സാങ്കേതിക ജ്ഞാനവും വര്‍ദ്ധിക്കുകയും ദിനപ്രതി വാര്‍ത്താ തലക്കെട്ടുകളാകുന്ന സ്ഥിതിയിലേക്കെത്തി.  സ്ഥാപനങ്ങള്‍ പരന്പരാഗത സുരക്ഷാ ഉപകരണങ്ങള്‍ നിലനിര്‍ത്തുന്നതിനൊപ്പം ഭീഷണി കണ്ടെത്താനും പ്രതികരിക്കാനുമുള്ള കഴിവ് ആവിഷ്കരിക്കുന്നത് തുടരണം. മാനേജ്ഡ് എസ്.ഒ.സിയിലൂടെ സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ ബിസിനസ്സിനെ അപായപ്പെടുത്തുന്ന ആക്രമണകാരികളെ കണ്ടെത്താനും പ്രതികരിക്കാനുമുള്ള ശേഷിയാണ് ലക്ഷ്യമിടുന്നത്.
പരന്പരന്പരാഗതമയാ പ്രതിബദ്ധ സമാഹരണത്തിനും നിരീക്ഷണത്തിനും പുറമെ മാനേജ്ഡ് എസ്.ഒ.സി. സേവനം ഇവയെല്ലാം വാഗ്ദാനം ചെയ്യുന്നു.
ഉപഭോക്താവിന്‍റെ നെറ്റ് വര്‍ക്കിലെ വിവിധ സാങ്കേതിക വിദ്യകളെക്കുറിച്ച് ഗഹനമായ ഉള്‍ക്കാഴ്ച നല്‍കുന്ന കമ്മേഴ്സ്യല്‍ ടൂളുകളുടെ ഏകീകരണം.
മാനേജ്ഡ് എസ്.ഒ.സിയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് ടീമിന് പുര്‍ണ്ണ അറിവ് നല്‍കാന്‍ സഹായിക്കുന്ന അഡ്വാന്‍സ്ഡ് സെക്യൂരിറ്റി അനലിറ്റിക്സ് പ്ലാറ്റ് ഫോമോടുകൂടിയ ക്ലയന്‍റ് പോര്‍ട്ടല്‍.
സൈബര്‍ ആക്രമണം ഫലപ്രദമായ രീതിയില്‍ അന്വേഷിക്കുന്നതിനുള്ള പ്രാപ്തിയോ അതിനുള്ള വൈദഗ്ദ്ധ്യമോ ഉപഭോക്താക്കള്‍ക്കില്ല.  ഇന്ത്യയില്‍ നിന്നുള്ള ഹൈബ്രിഡ് റിമോട്ട് മോണിട്ടറിംഗ് ഉപഭോക്താക്കളുമായി ചേര്‍ന്ന് ഇത്തരം സംഭവങ്ങളെക്കുറിച്ച് ആഴത്തില്‍ അന്വേഷിക്കാനും സംരക്ഷിക്കാനും ഭാവിയില്‍ സംഭവിക്കാനിരിക്കുന്ന ആക്രമണങ്ങളെ മുന്‍കൂട്ടി കാണാനും സഹായിക്കുമെന്ന് ഇ.വൈ. ഗ്ലോബല്‍ റിസ്ക് ലീഡര്‍ പോള്‍ വാന്‍ കെസല്‍ പറഞ്ഞു.

Share.

About Author

Comments are closed.