രാജപഥില്‍ അരലക്ഷം പേരോടൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദി യോഗ ചെയ്യുമെന്ന് ഉറപ്പായതോടെ ഗിന്നസ് റിക്കോര്‍ഡില്‍ എത്തിക്കാനുള്ള ശ്രമത്തില്‍ ആയുഷ് മന്ത്രാലയം. കനത്ത സുരക്ഷ ഒരുക്കേണ്ടതിനാല്‍ ആഭ്യന്തരമന്ത്രാലയവും ആസുത്രണം തുടങ്ങി കഴിഞ്ഞു. ഈ മാസം 21 നാണ് അന്താരാഷ്ട്ര യോഗദിനാചരണം . 190 രാജ്യങ്ങളിലെ 250 നഗരങ്ങളിലാണ് ഈ പരിപാടി. ഇതിന്റെ പ്രത്യേക പോര്‍ട്ടല്‍ കേന്ദ്രമന്ത്രി സുഷമാസ്വരാജും ശ്രീപത് നായ്കും ചേര്‍ന്ന് പ്രകാശനം ചെയ്യും
റിപ്പോര്‍ട്ട് – വീണ