തല്‍ക്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള ഓണ്‍ലൈന്‍ കപ്പാസിറ്റി ഐ.ആര്.സി.റ്റി.സിയി വര്‍ദ്ധിപ്പിച്ചു. ഒരു മിനിറ്റില്‍ 7200 ടിക്കറ്റുകള്‍ ബുക്കു ചെയ്യുവാനുള്ള സൗകര്യമാണ് നേരത്തെ ഉണ്ടായിരുന്നത് ഇനി മുതല്‍ ഒരു മിനിറ്റുകള്‍ 4000 ടിക്കറ്റുകള്‍ ബുക്കു ചെയ്യുവാനുള്ള രീതിയിലാണ് വികസിപ്പിച്ചിരിക്കുന്നത്. രാജ്യത്തിനകത്ത് എല്ലാ ട്രെയിനുകളിലുമായി 4,00,000 തല്‍ക്കാല്‍ റിസര്‍വേഷന്‍ ടിക്കറ്റുകളാണ് ഉള്ളത്. ഇതില്‍ 54 ശതമാനവും ബുക്കു ചെയ്യുന്നത് ഐ.ആര്.സി.ടി.സി. വെബ് സൈറ്റിലൂടെയാണ്. റിസര്‍വും, റിസര്വേഷനുമില്ലാത്ത ടിക്കറ്റുകളുമായ 6,00,000 ടിക്കറ്റുകള്‍ വരെയാണ് ഐ.ആര്.സി.ടി.സി. വെബ്സൈറ്റിലൂടെ വിറ്റഴിക്കുന്നത്. ഇനി മുതല്‍ ഓണ്‍ലൈന്‍ വഴി ഉപഭോക്താവിന് ഈസിയായി എടുക്കാം.
റിപ്പോര്‍ട്ട് – വീണ