ബംഗ്ലദേശ് വിമോചന പോരാട്ട പുരസ്കാരം നരേന്ദ്രമോദി ഏറ്റുവാങ്ങി

0

ബംഗ്ലദേശ് വിമോചന പോരാട്ട പുരസ്കാരം നരേന്ദ്രമോദി ഏറ്റുവാങ്ങി

ബംഗ്ലാദേശ് സര്‍ക്കാര്‍ വാജ്പേയിക്കു നല്‍കുന്ന പുരസ്കാരം ഫ്രണ്ട്സ് ഓഫ് ലിബറേഷന്‍ വാര്‍ അവാര്‍ഡ് ബംഗ്ലദേശ് പ്രസിഡന്‍റ് അബ്ദുള്‍ ഹമീദില്‍ നിന്നും പ്രധാനമന്ത്രി മോദി ഏറ്റുവാങ്ങി.  1971 ല്‍ ബംഗ്ലദേശ് രൂപീകരണത്തിന് വാജ്പേയി നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് ഈ പുരസ്കാരം അദ്ദേഹത്തിന് നല്‍കിയത്. അനാരോഗ്യത്തെ തുടര്‍ന്നു യാത്ര ചെയ്യുവാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് വാജ്പേയിക്കു വേണ്ടി മോദി അവാര്‍ഡ് സ്വീകരിച്ചത്. ഇന്ത്യ വാജ്പേയിക്ക് ഭാരത് രത്ന നല്‍കി ആദരിച്ചിരുന്നു.  അതിനു പിന്നാലെയാണ് ബംഗ്ലാദേശിന്‍റെ ഈ പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തിയത്.

റിപ്പോര്‍ട്ട് – വീണ

Share.

About Author

Comments are closed.