ശ്രീകാര്യത്തു നിന്ന് പൗഡിക്കോണത്തേക്ക് പോകുന്ന റോഡിന്റെ ശാപമോക്ഷത്തിനായി ജനങ്ങള്‍ അലമുറയിട്ടിട്ട് കാലം കുറെയായി. അധികാരികള്‍ ഇവയൊന്നും കണ്ടിട്ടില്ലായെന്നുള്ള മെല്ലോപോക്കു നയമാണ് സ്വീകരിച്ചിരിക്കുന്നത്. നിരവധി വാഹനങ്ങളും കാല്‍നടയാത്രക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാകുന്ന തരത്തില്‍ ട്രാന്‍സ്ഫോര്‍മറും, വന്‍ അപകടം സൃഷ്ടിക്കും. ഇതൊക്കെ ഭരണാധികാരികള്‍ കണ്ണടച്ചു ഇരുട്ടാക്കിയിരിക്കുകയാണ്. റോഡിലേക്കു പോകുന്ന ടാര്‍ പൊളിഞ്ഞ് വലിയ ഒരു ഗര്‍ത്തം രൂപപ്പെട്ടിട്ടുണ്ട്. മഴക്കാലം ആയതോടുകൂടി വെള്ളം നിറഞ്ഞ് യാത്രക്കാര്‍ക്കും വാഹന യാത്രികര്‍ക്കും അപകടം സംഭവിക്കുന്ന രീതിയിലാണ് ഈ റോഡിന്റെ അവസ്ഥ. നിരവധി യാത്രക്കാര്‍ക്ക് ദിനംതോറും ഇതുവഴി പോകുവാന്‍ അല്ലാതെ മറ്റൊരു വഴിയില്ല. സ്കൂള്‍ തുറന്നതോടുകൂടി കുട്ടികളേയും വഹിച്ചുകൊണ്ടുള്ള സ്കൂള്‍ ബസ്സുകളും ധാരാളമായി പോകുന്ന ഈ സ്ഥലത്താണ് അപകടസാധ്യതയുള്ള ട്രാന്‍സ്ഫോര്‍മറും കുണ്ടും കുഴിയും നിറഞ്ഞ റോഡും. അധികാരികള്‍ കണ്ണു തുറന്ന് ഈഅപകട മേഖല ഇല്ലാതാക്കുവാന്‍ ശ്രമിക്കേണ്ടതാണ്. ഇല്ലെങ്കില്‍ ദുരന്തത്തിലേക്ക് പോകുവാന്‍ സാക്ഷിയാകേണ്ടിവരും.
റിപ്പോര്‍ട്ട് – വീണ