ആസന്നമായ അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ ദേശീയ മുന്നോക്കസമുദായ ഐക്യവേദിയുടെ തിരുവനന്തപുരത്ത് ചേര്‍ന്ന് എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അരുവിക്കരയിലെ ഐക്യവേദി പ്രവര്‍ത്തകരുടെ യോഗം പത്താം തീയതി അരുവിക്കരയില്‍ ചേരാന്‍ തീരുമാനിച്ചതായി ഐക്യവേദി ഭാരവാഹികള്പത്രസമ്മേളനത്തില് പറഞ്ഞു.
അഴിമതിയിലും, സ്വജനപക്ഷപാതത്തിലും പോലീസ് ഭീകരതയിലും മുങ്ങിപ്പോയ കേരള ജനതയ്ക്ക്കിട്ടിയ ഒരു പിടിവള്ളിയാണ് അരുവിക്കര ഉപതെരഞ്ഞെടുപ്പെന്നും ഇത് ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ അരുവിക്കരയിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ക്ക് കഴിയുമെന്നും ഐക്യവേദി ഭാരവാഹികള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ ദേശീയ മുന്നോക്ക സമുദായ ഐക്യവേദി ചെയര്മാന് കാഞ്ഞിക്കല്‍ രാമചന്ദ്രന് നായര്‍, വൈസ് ചെയര്മാന് വി.എന്‍. നന്പൂതിരി, സെക്രട്ടറി അഡ്വ. രവീന്ദ്രന് നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.