തിരുവനന്തപുരം – തലസ്ഥാനത്ത് വലിയ ഖാസിയായി നിയമിക്കപ്പെട്ട ചേലക്കുളം മുഹമ്മദ് അബുല്‍ ബുഷ്റ മൗലവിയുടെയും നായിബ് ഖാസിമാരുടെയും സ്ഥാനാരോഹണം ജൂണ്‍ 13 പാളയം വിജെടി ഹാളില്‍ നടക്കുമെന്ന് മജ് ലിസുല്‍ ഖുത്വ ബാഇവല് ഖുള്വാത്ത് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഉച്ചയ്ക്ക് രണ്ടിന് ഉദ്ഘാടന സമ്മേളനവും പഠനക്ലാസും റിട്ട. ജസ്റ്റിസ് പി.കെ. ഷംസുദ്ദീന് ഉദ്ഘാടനം ചെയ്യും. മഹല്ല് സംവിധാനത്തില്‍ ഖാസിയുടെ അനിവാര്യത എന്ന വിഷയത്തില്‍ ഓണന്പിള്ളി അബ്ദുസലാം മൗലവി ക്ലാസ് നയിക്കും.
4.30 ന് നടക്കുന്ന മാനവ മൈത്രി സംഗമം നിയമസഭാ സ്പീക്കര്‍ എന്‍. ശക്തന് നാടാര്‍ ഉദ്ഘാടനം ചെയ്യും. ഹാഫിസ് പി.എച്ച് അബ്ദുല്‍ ഗഫാര്‍ മൗലവി അധ്യക്ഷത വഹിക്കും. എം.പി. മാരായ ഡോ. ശശിതരൂര്‍, അഡ്വ. എ. സന്പത്, ഡി. ബാബുപോള്‍, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, എ നീലലോഹിതദാസ്, ബീമാപള്ളി ഇമാം ഹസന് അഷ്റഫി ബാഖവി, മൂവാറ്റുപുഴ അഷ്റഫ് മൗലവി, ഇ.എം. നജീബ്, എം.എസ്. ഫൈസല്‍ ഖാന് തുടങ്ങിയവര്‍ സംസാരിക്കും. 6.30 ന് നടക്കുന്ന സ്ഥാനാരോഹണ മഹാസമ്മേളനം സംസ്ഥാന വഖഫ് ബോര്‍ഡ് ചെയര്മാന് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ സംസ്ഥാന പ്രസിഡന്റ് വി.എം. മുസാ മൗലവി അദ്ധ്യക്ഷനായിരിക്കും. കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് പാണക്കാട് സയ്യിദ് ജബ്ബാറലി ശിഹാബ് തങ്ങള്‍ പ്രാര്‍ത്ഥനയും മലപ്പുറം ഖാസി സയ്യിദ് ഒ.പി.എം. മുത്തുക്കോയ തങ്ങള്‍ മുഖ്യപ്രഭാഷണവും നടത്തും. മന്ത്രി വി.എസ്. ശിവകുമാര്‍ മുഖ്യാതിഥി ആയിരിക്കും.
എം.എം. ഹസന്, എം. വിജയകുമാര്‍, മാര്‍ബസേലിയോസ് ക്ലീമീസ് കത്തോലിക്കബാവ, സ്വാമി സൂക്ഷ്മാനന്ദ, ഹാഫിസ് അബ്ദു ഷുക്കൂര്‍ അല്‍ ഖാസിമി, കരമന അഷ്റഫ് മൗലവി, ഹസന് ബസരി മൗലവി, അല്ഫ അബ്ദുല്‍ ഖാദിര്‍, ഹാജി. അഡ്വ. എ. പൂക്കുഞ്ഞ്, ബീമാപള്ളി റഷീദ്, എ. സെയ്ഫുദ്ദീന്‍ ഹാജി, പാലുവള്ളി, അബ്ദുല്‍ ജബ്ബാര്‍ മൗലവി, തുടങ്ങിയവര്‍ സംസാരിക്കും 8.30 ന് നടക്കുന്ന ഇസ്ലാമിക പ്രഭാഷണത്തിന് ചിറയിന്‍കീഴ് എ.എം. നൗഷാദ് ബാഖവി നേതൃത്വം നല്‍കും.
അഡ്വ. കരീമിനെ മജ്ലിസ് ലീഗല്‍ അഡ്വൈസറി ബോര്‍ഡിലേക്കും, കടുവയില്‍ അറബിക് കോളേജ് പ്രിന്‍സിപ്പല്‍ മൗലവി സയ്യിദ് മുസ്തഫ ഹസ്റത്തിനെ ഉപദേശക സമിതിയിലേക്കും ശുറാ കൗണ്‍സില്‍ തെരഞ്ഞെടുത്തു.