കേരളത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം പോര്‍ട്ടിന്റെ നടത്തിപ്പ് സുതാര്യമായിരിക്കണമെന്നും ഈ വിഷയത്തില്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ഉണ്ടാ്യിരിക്കുന്ന ആശങ്ക അകറ്റാന്‍ അടിയന്തിര നടപടി കൈക്കൊള്ളണമെന്നും സി.എം.പി. ആവശ്യപ്പെടുന്നു.
കഴിഞ്ഞ ജൂണ്‍ 3-ാം തീയതി ചേര്‍ന്ന സര്‍വ്വകക്ഷി സമ്മേളനത്തിലാണ് വിഴിഞ്ഞം പോര്‍ട്ട് ടെന്റര്‍ സംബന്ധിച്ച ഇതുവരെ നടന്നിട്ടുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ വെളിപ്പെടുത്തുന്നത്. അതുവരെ പോര്‍ട്ട് സംബന്ധിച്ച് കാര്യങ്ങള്‍ യുഡിഎഫ് സര്‍ക്കാര്‍ എന്തിന് മറച്ചു വച്ചു എന്നതിന് വിശദീകരണം നല്‍കിയിട്ടില്ല. ടെന്‍ര്‍ നടപടികളില്‍ ആകെ അവ്യക്തതയാണ്. വിഴിഞ്ഞം പോര്‍ട്ടിന്റെ ഭൂമിയുടെ കൈവശാവകാശം സംബന്ധിച്ചും, സര്‍ക്കാരിന് ലഭിക്കേണ്ട ലാഭവിഹിതം സംബന്ധിച്ചും ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത വ്യവസ്ഥകളാണ് ഇതിലുള്ളത്. സംസ്ഥാനത്തിന്റെ താല്പര്യമല്ല, മറിച്ച് കരാറുകാരന്റെ താല്പര്യമാണ് കോണ്ട്രാക്റ്റ് വ്യവസ്ഥയിലുള്ളത്. ഈ കോണ്ട്രാക്റ്റിന്റെ എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ പുറത്തു പറഞ്ഞിട്ടില്ല. കരാറുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും പുറത്തു പറയാന്‍ കഴിയുകയില്ലെന്നുള്ള നിലപാടാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിനുള്ളത്.