മഴക്കാലമായതോടുകൂടി മാലിന്യങ്ങളില്‍ നിന്നും സാക്രമിക രോഗങ്ങള്‍ കൂടാന്‍ തലസ്ഥാനത്ത് സാധ്യതയേറുന്നു. തലസ്ഥാന നഗരത്തില്‍ മാലിന്യനിര്‍മ്മാര്‍ജനം നിര്‍ത്തിവച്ചിട്ട് ഒരുപാട് നാളായി. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുന്നുകൂടി തലസ്ഥാനത്തിലെ പല ഭാഗങ്ങളിലും കിടക്കുകയാണ്. മഴകനത്തതോടുകൂടി മാലിന്യങ്ങള്‍ റോഡിലേക്കും വീടുകളിലേക്കും ഒഴുകിയെത്തുന്നതിനാണ് സാധ്യത. ഡെങ്കിപനിയും ത്വക്ക് രോഗങ്ങളും പിടിപെടുവാനും, കാരണമാകുന്നു.
തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന്റെ പുറകുവശത്തെ ചെങ്കല്‍ചൂള കോളനി, തന്പാനൂര് ന്യൂ തീയേറ്റര്‍ റോഡ്, തൈയ്ക്കാട് ആശുപത്രിയുടെ പരിസരങ്ങളില്‍ വലിയശാല റെയില്‍വേ പാലം, വഞ്ചിയൂര്‍ മാതൃഭൂമി റോഡ്, മരുതംകുഴി പാലം എന്നിങ്ങനെ തലസ്ഥാനത്തിന്റെ നിരവധി സ്ഥലങ്ങളില്‍ പ്ലാസ്റ്റിക് മാലിന്യങ്ങളും, ചപ്പു ചവറുകളുംകൊണ്ട് നിറഞ്ഞിരിക്കുകയാണ്.
സ്കൂള്‍ തുറന്നതോടുകൂടി വഴിയാത്രക്കാര്‍ക്കും കുട്ടികള്‍ക്കും അസുഖങ്ങളുടെ സാധ്യതയും ഏറുന്നു. നഗരത്തിലെ പ്ലാസ്റ്റിക് നിര്മ്മാര്ജ്ജനപദ്ധതി കൊട്ടിഘോഷിച്ചും ഉദ്ഘാടനം നടത്തിയും പാരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ച് ബോധവല്‍ക്കരണം നടത്തിയും മാലിന്യനിര്‍മ്മാര്‍ജ്ജനത്തെക്കുറിച്ച് പ്രസംഗിച്ചും കോടികള്‍ ചിലവാക്കി മാലിന്യപ്ലാന്റൊരുക്കി ഉദ്ഘാടനം നടത്തിയിട്ടും പദ്ധതികളൊന്നും നടപ്പിലാക്കിയിട്ടില്ല.
തലസ്ഥാനത്തെ മാലിന്യ നിര്‍മ്മാര്‍ജ്ജനം തിരുവനന്തപുരം കോര്‍പ്പറേഷനാണ്. എന്നാല്‍ അധികാരികള്‍ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനെതിരെ അനങ്ങാപ്പാറ നയമാണ് സ്വീകരിച്ചിട്ടുള്ളത്. തലസ്ഥാനവാസികള്‍ മാലിന്യംകൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്. റോഡുകളില്‍ കൂടി മൂക്കുംപൊത്തി നടക്കേണ്ട അവസ്ഥ തുടങ്ങിയിട്ട് കാലമേറെയായി. സാംക്രമിക രോഗങ്ങള്‍ പടരുന്പോള്‍ അപ്പോഴത്തേക്കുമാത്രം ഉദ്യോഗസ്ഥരും ഭരണപക്ഷക്കാരും രംഗത്തെത്തും. ഇതു തലസ്ഥാനവാസികള്‍ക്ക് സ്ഥിരം കാഴ്ചയാണ്. ദുസ്സഹമായ മാലിന്യകൂന്പാരം അധികാരികള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ തലസ്ഥാനനഗരം പടര്‍ന്നു പിടിക്കുന്ന അസുഖങ്ങള്‍ കാരണം മരണപ്പെട്ടവരുടെ ഉത്തരവാദിത്വം ഭരണപുംഗവന്മാര്ക്ക് മാത്രമുള്ളതായിരിക്കും.
റിപ്പോര്‍ട്ട് – വീണ