വിഴിഞ്ഞം പദ്ധതി അദാനി എത്തുന്നു

0

കേരളത്തിന്‍റെ സ്വപ്ന വികസനത്തിന് പച്ചക്കൊടി.  ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനമായി.  വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണത്തിന്‍റെ കരാര്‍ അദാനി പോര്‍ട്ടിസിന് നല്‍കുവാന്‍ മന്ത്രിസഭായോഗം തീരുമാനമെടുത്തു.  സാര്‍വകക്ഷിയോഗത്തില്‍ തീരുമാനമാകാതെ പിരിഞ്ഞെങ്കിലും വിഴിഞ്ഞം പദ്ധതിക്ക് കേരള ഗവണ്‍മെന്‍റ് അദാനിക്ക് അനുമതി നല്‍കി. ഇതോട് കൂടി വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാകുന്നു. കേരളം പച്ചക്കൊടി കാട്ടിയതുകൊണ്ട് അദാനി എത്തുമെന്ന് സൂചനയുണ്ട്. കേരളത്തിന്‍റെ സ്വപ്ന പദ്ധതിക്ക് തുരങ്കം വയ്ക്കുവാന്‍ സമ്മര്‍ദ്ദങ്ങള്‍ ഏറിയെങ്കിലും തിരുവനന്തപുരത്തിന് അന്താരാഷ്ട്ര ബഹുമതി ഇതോടുകൂടി കൈവരിക്കുമെന്നു ഉറപ്പായി.

റിപ്പോര്‍ട്ട് – വീണ

Share.

About Author

Comments are closed.