കേരളത്തിനു പുറത്തുനിന്നുള്ള പച്ചക്കറികള്‍ വിഷരഹിതമാക്കുന്നത് ഉറപ്പുവരുത്താന്‍ അന്യസംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് സംസ്ഥാന മുഖ്യമന്ത്രി കത്തെഴുതുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വി.എസ്.ശിവകുമാര്‍ പറഞ്ഞു. ഈ വിഷയത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ക്കും. അത്യാധുനിക ഉപകരണങ്ങള്‍ വാങ്ങി ഭക്ഷ്യസുരക്ഷാ വിഭാഗത്തെ ശക്തിപ്പെടുത്തും. ഭക്ഷ്യസുരക്ഷാസംബന്ധമായ കേസുകള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേകം കോടതികള്‍ രൂപീകരിക്കും. ഭക്ഷ്യസുരക്ഷ സംബന്ധിച്ച് ജനങ്ങളെ ബോധവത്കരിക്കാന്‍ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.
ഭക്ഷ്യസുരക്ഷാവിഭാഗം ശക്തിപ്പെടുത്തും – മന്ത്രി വി.എസ്.ശിവകുമാര്‍
0
Share.