അരുവിക്കര ഉപതെരഞ്ഞെടുപ്പിന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചപ്പോള്‍ ആകെ ലഭിച്ചത് 20 പത്രികകള്‍. അവസാനദിവസമായ ഇന്നലെ (ജൂണ്‍ 10) 13 പത്രികകളാണ് വരണാധികാരിയായ അസി. ഡെവലപ്പ്മെന്റ് കമ്മീഷണര്‍ (ജനറല്‍) ജോണ്സണ് പ്രേംകുമാറിന് മുമ്പാകെ ലഭിച്ചത്. ഏഴുപേര്‍ നേരത്തെ പത്രിക സമര്‍പ്പിച്ചിരുന്നു. പത്രിക സമര്‍പ്പിച്ചവരുടെ പേരുവിവരം ഇംഗഌഷ് അക്ഷരക്രമത്തില് ചുവടെ: അന്‍സാരി എ (സ്വത.), ദാസ് കെ (സ്വത.), വി.കെ. മധു (സ്വത.), കെ.ജി. മോഹനന് (സ്വത.), ജെ.ആര്. പത്മകുമാര്‍ (സ്വത.), ഡോ. കെ. പത്മരാജന് (സ്വത.), ഒ. രാജഗോപാല്‍ (ബി.ജെ.പി), ശബരീനാഥന് കെ.എസ് (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), ശബരീനാഥ് എം.എസ് (സ്വത.), എന്‍. ശശിധരന് പിള്ള (സ്വത.), ശിവപ്രസാദ് കെ.എം (സ്വത.), സ്രാജുദ്ദീന്‍ (പൂന്തുറ സിറാജ് -പി.ഡി.പി), ശ്രീജിത്ത് ടി.ആര് (സ്വത.), പി.കെ. സുകുമാരന്‍ (സ്വത.), സുനില്‍ എം. കാരാണി (സ്വത.), പി. സുരേഷ് കുമാര്‍ (സ്വത.), തോമസ് കൈതപ്പറമ്പില് (സ്വത.), വിജയകുമാര്‍ ബി. (സ്വത.), എം. വിജയകുമാര്‍ (സി.പി.െഎ.എം), എസ്. വിജയകുമാരന്‍ നായര്‍ (സ്വത.). ഇന്നാണ് (ജൂണ്‍ 11) സൂക്ഷ്മപരിശോധന. ജൂണ്‍ 13ന് വൈകിട്ട് മൂന്നുമണി വരെ പത്രിക പിന്‍വലിക്കാന്‍ അവസരമുണ്ട്.
അരുവിക്കര ഉപതെരഞ്ഞെടുപ്പ്: നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചത് 20 പേര്, സൂക്ഷ്മ പരിശോധന ഇന്ന് (ജൂണ്‍ 11)
0
Share.