വായനാവാരം ജില്ലയില്‍ വിപുലമായ പരിപാടികളോടെ ആഘോഷിക്കാന്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. കളക്ടറുടെ ചുമതല വഹിക്കുന്ന എ ഡി എം വി.ആര്.വിനോദ് അധ്യക്ഷത വഹിച്ചു. ജില്ലാ ഭരണകൂടം, ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ്, പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്, വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ജൂണ്‍ 19 മുതല്‍ 25 വരെ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ജില്ലാതല ഉദ്ഘാടനം 19ന് കൊല്ലത്ത് നടക്കും. വാരാചരണത്തിന്റെ മുന്നോടിയായുള്ള ജന്‍ വിജ്ഞാന് വികാസ് യാത്ര ജൂണ്‍ 12 മുതല്‍ 18 വരെ ജില്ലയിലെ സമ്പൂര്‍ണ ഇ-സാക്ഷരത യജ്ഞം നടക്കുന്ന ഏഴ് പഞ്ചായത്തുകളില്‍ പര്യടനം നടത്തും. 12ന് ചവറ, 13 വെസ്റ്റ് കല്ലട, 15 കുണ്ടറ, 16ന് തൃക്കോവില്‍വട്ടം, 17ന് പൂയപ്പള്ളി, 18ന് അഞ്ചല്‍, ചിതറ എന്ന ക്രമത്തിലാണ് പര്യടനം സംഘടിപ്പിച്ചിരിക്കുന്നത്. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ക്വിസ്, ചിത്രരചനാ മത്സരങ്ങളും ഇതിനോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്. യോഗത്തില്‍ പി എന്‍ പണിക്കര്‍ ഫൗണ്ടേഷന് സെക്രട്ടറി നടയ്ക്കല്‍ ശശി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ചാത്തന്നൂര്‍ സുരേഷ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ അബ്ദുള്‍ റഷീദ്, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ എസ് ശ്രീകല, ജന്‍ വിജ്ഞാന് വികാസ് യാത്ര കോ-ഓര്‍ഡിനേറ്റര്‍ എം ഗോപാലകൃഷ്ണപിള്ള, പഞ്ചായത്ത് പ്രസിഡന്റ്മാരായ ബി തൃദീപ്കുമാര്‍ (വെസ്റ്റ് കല്ലട), ഇ റഷീദ് (ചവറ), കെ ഉഷ (കുണ്ടറ), ബി വസന്തകുമാരി (പൂയപ്പള്ളി), സെന്റര്‍ ഫോര്‍ ഗാന്ധിയന്‍ സ്റ്റഡീസ് ആന്റ് റിസര്‍ച്ച് സെക്രട്ടറി ജി ആര് കൃഷ്ണകുമാര്‍, പി ആര് പ്രതാപചന്ദ്രന് തുടങ്ങിയവര്‍ പങ്കെടുത്തു.
വായനാവാരം: ജില്ലയില്‍ വിപുലമായ പരിപാടികള്‍
0
Share.