കൊങ്കൺ പാതയിലൂടെയുള്ള ട്രെയിനുകളുടെ സമയക്രമത്തില് നാളെ മുതല് മാറ്റം

0

കൊങ്കണ്‍പാതയിലൂടെയുള്ള ട്രെയിനുകളുടെ സമയക്രമത്തില്‍ നാളെ മുതല്‍ മാറ്റമുണ്ടാകും. മണ്‍സൂൺ തുടങ്ങിയ സാഹചര്യത്തിലുള്ള സമയമാറ്റം കേരളത്തിലൂടെയുള്ള ട്രെയിനുകളേയും ബാധിക്കും. മണ്‍സൂണ്‍കാലത്ത് കൊങ്കണ്‍പാതയിലെ സുരക്ഷ കണക്കിലെടുത്താണ് പുതിയ ടൈം ടേബിൾ നിലവില്‍വരുന്നത്.

എറണാകുളം നിസാമുദീന് മംഗള എക്സ്പ്രസ് ഉച്ചയ്ക്ക് 1.15 ന് പകരം രാവിലെ 10.45 ന് പുറപ്പെടും. എറണാകുളം ലോകമാന്യതിലക് തുരന്തോ എക്സ്പ്രസ് രണ്ട് മണിക്കൂർ വൈകി രാത്രി 11.30 നായിരിക്കും യാത്ര തിരിക്കുന്നത്. ഓഖ-എറണാകുളം എക്സ്പ്രസ് ഹാപ്പ വരെ മാത്രമേ സര്‍വ്വീസ് നടത്തുകയുള്ളൂ. കൊച്ചുവേളി ഇന്‍ഡോർ സ്പെഷ്യൽ ട്രെയിൻ ജൂണ്‍ 26 വരെ സര്‍വീസ് നീട്ടും. കേരളത്തില്‍നിന്നും പുറപ്പെട്ട് കൊങ്കണ്‍വഴി പോകുന്ന മറ്റു ട്രെയിനുകളുടെ സമയക്രമത്തില്‍മാറ്റമില്ല. എന്നാല്‍ഈ ട്രെയിനുകൾ മംഗലാപുരത്തിനു ശേഷം വൈകുന്നതിനാൽ ലക്ഷ്യസ്ഥാനത്തെത്തുന്നത് താമസിച്ചായിരിക്കും.

ബിക്കാനിർ-കൊച്ചുവേളി എക്സ്പ്രസ് രാവിലെ 5.30 നും നിസാമുദീൻ-തിരുവനന്തപുരം രാജധാനി എക്സപ്രസ് രാവിലെ 9.30 നുമായിരിക്കും ലക്ഷ്യസ്ഥാനത്തെത്തിച്ചേരുന്നത്. വെരാവെൽ-തിരുവനന്തപുരം എക്സ്പ്രസ് രാവിലെ 5.30 നും പോര്‍ബന്തർ-കൊച്ചുവേളി എക്സ്പ്രസ് വൈകിട്ട് 5.45 നും നിസാമുദീൻ തിരുവനന്തപുരം എക്സ്പ്രസ് വൈകിട്ട് 3.15 നും തിരുവനന്തപുരത്ത് എത്തിച്ചേരും.

Share.

About Author

Comments are closed.