ലിസി പിതാവിന് 5500 രൂപ വീതം നല്കണം

0

വാര്‍ധക്യസഹജമായ അസുഖങ്ങള്‍ മൂലം കഷ്‌ടപ്പെടുന്ന പിതാവിന്‌ സംരക്ഷണം നല്‍കാന്‍ നടി ലിസിയോട്‌ മെയിന്റനന്‍സ്‌ ട്രിബ്യൂണല്‍ കൂടിയായ മൂവാറ്റുപുഴ ആര്‍.ഡി.ഒ: പി.എന്‍. സന്തോഷ്‌ ഉത്തരവിട്ടു. ലിസിയില്‍നിന്നു സാമ്പത്തിക സഹായവും സംരക്ഷണവും ലഭിക്കുന്നതിന്‌ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നഭ്യര്‍ഥിച്ച്‌ പിണ്ടിമന പഴങ്ങര നെല്ലിക്കാട്ടില്‍ പാപ്പച്ചന്‍ എന്നു വിളിക്കുന്ന വര്‍ക്കി ഫയല്‍ ചെയ്‌ത ഹര്‍ജിയിലാണ്‌ ഉത്തരവ്‌. വാര്‍ധക്യസഹജമായ അസുഖങ്ങള്‍ അലട്ടുന്ന പരാതിക്കാരന്‍ സ്വന്തമായി വരുമാനമാര്‍ഗമില്ലായാളാണ്‌. എതിര്‍കക്ഷി ലിസി മതിയായ സാമ്പത്തിക സ്‌ഥിതി ഉള്ളയാളും പിതാവിനെ സംരക്ഷിക്കാന്‍ ബാധ്യസ്‌ഥയുമാണെന്നു ബോധ്യപ്പെട്ട ട്രിബ്യൂണല്‍ മുന്‍ ഉത്തരവ്‌ പുനഃസ്‌ഥാപിച്ചു.

Share.

About Author

Comments are closed.