വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ യാത്രയുമായി ബന്ധപ്പെട്ട് കെഎസ്ആര്‍ടിസിയെ തിരുത്തി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. പ്ലസ് ടു തലം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിവന്ന യാത്രാ സൗജന്യം തുടരുമെന്ന് തിരുവഞ്ചൂര്‍ വ്യക്തമാക്കി. കോര്പ്പറേഷന് നഷ്ടം പരിഗണിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിവന്ന യാത്രാ സൗജന്യം കെഎസ്ആര്‍ടിസി പിന്‍വലിച്ചുവെന്ന വാര്‍ത്ത പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് തിരുത്തലുമായി തിരുവഞ്ചൂര്‍ രംഗത്തെത്തിയത്. വിദ്യാര്‍ത്ഥികളുടെ യാത്രാ സൗജന്യം റദ്ദാക്കിയിട്ടില്ലെന്നും മന്ത്രി അറിയിച്ചു