ജന്മനാ ഹൃദയസംബന്ധമായ അസുഖം ബാധിച്ച് ദുരിതമനുഭവിക്കുന്ന ആദിവാസി ബാലന്റെ കുടുംബത്തിന് സാന്ത്വനമായി മന്ത്രിയുടെ ഒരുലക്ഷം രൂപയുടെ സഹായം. കമ്മന ചെറുകാട്ടൂര്‍ എട്ടില്മിറ്റം കോളനിയിലെ ചന്തുവിന്റെ പത്തുവയസ്സുള്ള മകനാണ് പട്ടികവര്‍ഗ്ഗക്ഷേമ വകുപ്പ് മന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് മന്ത്രി പി.കെ. ജയലക്ഷ്മി ഒരു ലക്ഷം രൂപ അനുവദിച്ചത്. ഇതുസംബന്ധിച്ച് പട്ടികവര്‍ഗ്ഗ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി. നാട്ടുകാരുടെ സഹായത്താലാണ് ഇപ്പോള്‍ ചികില്‍സ നടത്തിവരുന്നത്. വിവിധ രോഗങ്ങള്‍ ബാധിച്ച പുല്‍പ്പള്ളി ഭൂദാനം ആനപ്പാറ കാട്ടുനായ്ക്ക കോളനിയിലെ കുള്ളന്റെ ചികില്‍സക്ക് 40,000 രൂപയും നട്ടെല്ലിന് തേയ്മാനം ബാധിച്ച് ചികില്‍സയിലുള്ള തൃശ്ശിലേരി മക്കച്ചിറ കെ.ആര്. അമ്മാളുവിന് 30,000 രൂപയും ര്‍ കണ്ണിനും കാഴ്ചക്കുറവ് മൂലം കഴിഞ്ഞ ഏഴ് വര്‍ഷത്തോളമായി ചികില്‍സയിലുള്ള കമ്പളക്കാട് കൊഴിഞ്ഞങ്ങാട് മിച്ചഭൂമി കോളനിയിലെ കെ.കെ. ഉണ്ണികൃഷ്ണന് 25,000 രൂപയും ബ്ലഡ് ക്യാന്‍സര്‍ ബാധിച്ച് ചികില്‍സയിലുള്ള നന്മ എക്കാലയില്‍ മധു, ക്യാന്‍സര്‍ ബാധിച്ച് ചികില്‍സയിലുള്ള കല്‍പ്പറ്റ പുത്തൂര്‍വയല്‍ കോളനിയിലെ ജാനകി, നെല്ലാറച്ചാല്‍ പള്ളിവയല്‍ മാളു എന്നിവര്‍ക്ക് 20,000 രൂപ വീതവും മന്ത്രി അനുവദിച്ചു. വിവിധ രോഗങ്ങള്‍ ബാധിച്ച് ചികില്‍സയിലുള്ള മറ്റ് പതിനാല് പേര്‍ക്ക് പതിനായിരം രൂപ വീതവും അനുവദിച്ചതായി മന്ത്രി ജയലക്ഷ്മി അറിയിച്ചു.
ഹൃദയസാന്ത്വനമേകാന് ആദിവാസി ബാലന് മന്ത്രിയുടെ ഒരു ലക്ഷം
0
Share.