വിട്ടുമാറാത്ത വേദനയ്ക്ക്
വിട്ടുമാറാത്ത നടുവ് വേദനയുള്ളവര് (അതായത് നട്ടെല്ലിന്റെ തേയ്മാനം കൊണ്ടുള്ള വേദനയ്ക്കും) നമ്മുടെ നാട്ടിലെല്ലാം സുലഭമായി കിട്ടുന്ന കരിനുച്ചിയില (അഞ്ചോ, പത്തോ) എടുത്ത് അരച്ച് അതിരാവിലെ വെറും വയറ്റില്‍ കഴിക്കുക. അരുചി തോന്നുന്നവര്‍ ഒരു കഷണൺ കരിപ്പെട്ടിയും വായിലിടുക. ഇങ്ങനെ ഏഴു ദിവസം കഴിച്ചാല്‍ വേദനമാറിക്കിട്ടും. ഇതുകൊണ്ട് അതായത് ഈ ഇല അരിയുടെ കൂടെ ഇട്ടു പൊടിച്ച് പുട്ട് ഉണ്ടാക്കി കഴിക്കാം. കരുപ്പട്ടിയും തേങ്ങയും അരിയും ഇലയും ചേര്‍ത്ത് അരച്ചു കുറുക്കി കഴിക്കുകയോ, കിണ്ണത്തപ്പം പോലെ ഉണ്ടാക്കി കഴിക്കുകയോ ചെയ്യാം.
– വീണ