ജില്ലയിലെ ചില പ്രദേശങ്ങളില്‍ ഇപ്പോള്‍ കണ്ടുവരുന്ന ഡെങ്കിപ്പനി, ചിക്കന്‍പോക്സ്, മഞ്ഞപ്പിത്തം തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ക്കെതിരെ ഹോമിയോപ്പതി വകുപ്പിന്റെ നേതൃത്വത്തില്‍ പ്രതിരോധ മെഡിക്കല്‍ ക്യാമ്പും ബോധവത്കരണ ക്ലാസും നടത്തും. ഇതിനായി പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിച്ചിട്ടുളളതായി ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ.ടി.എസ്.രാമചന്ദ്ര വാര്യര്‍ അറിയിച്ചു. തദ്ദേശ സ്ഥാപനങ്ങള്‍ക്കും സന്നദ്ധ സാംസ്കാരിക സംഘടനകള്‍ക്കും മെഡിക്കല്‍ ക്യാമ്പുകള്‍ക്കും മറ്റുമായി അതത് പ്രദേശത്തെ സര്‍ക്കാര്‍/എന്‍.ആര്.എച്ച്.എം ഹോമിയോ ഡിസ്പെന്‍സറികളുമായി ബന്ധപ്പെടാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 2345687.
പ്രതിരോധ മെഡിക്കല്‍ ക്യാമ്പും ബോധവത്കരണ ക്ലാസും
0
Share.