ശിഖാറിന് ശേഷം എസ്.സുരേഷ്ബാബുവിന്റെ തിരക്കഥയില്‍ എം.പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന കനലില്‍ മോഹന്‍ലാലിനൊപ്പം പ്രധാന റോളില്‍ അനൂപ് മേനോനും. അബാം മൂവീസിന്റെ ബാനറില്‍ അബ്രഹാം മാത്യു വാണ് ഈ ചിത്രം നിര്‍മിക്കുന്ന കനലില്‍ ആശീ ര്വാദ് സിനിമാസ് ത്രൂ മാക്സ് ലാബ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു.
ഒരു തീവണ്ടി യാത്രക്കിടയില്‍ തികച്ചും അപരിചിതരായ രണ്ടുപേര്‍ കണ്ടുമുട്ടുന്നു. ജോണ്‍ ഡേവിഡ് എന്ന അനിമേറ്ററും അനൂപ് രാമനും. ഈ കണ്ടുമുട്ടലിനിടയില്‍ അവര്‍ക്കൊരു സത്യം മനസ്സിലാകുന്നു. രണ്ടുപേരുടേയും ഭൂതകാലം എവിടെയൊക്കെയോ ബന്ധപ്പെട്ടുകിടക്കുന്നു. അതിന്റെ ദുരൂഹതകളിലേക്കും സംഘര്‍ഷങ്ങളിലേക്കും കനല് സഞ്ചരിക്കുന്നു.
ഇവിടെ ജോണ്‍ ഡേവിഡ്, അനൂപ് രാമന് എന്നിവരെ മോഹന്‍ലാലും അനൂപ് മേനോനും അവതരിപ്പിക്കുന്നു. അതുല്‍ കുല്‍ക്കര്‍ണിയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നികിതയാണ് നായിക. ഡോ. മധു വാസുദേവന്റെ ഗാനങ്ങള്‍ക്ക് ഔസേപ്പച്ചന് ഈണംപകരുന്നു. ഹൈദരബാദില്‍ ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രത്തിന് ദുബായിയും ഗോവയും ലൊക്കേഷനാണ്.