രാഘവ ലോറന്‍സിന്റെ കാഞ്ചന 2 ബോക്സ് ഓഫീസില്‍ 100 കോടി കവിഞ്ഞു ഈ വര്‍ഷത്തെ ആദ്യത്തെ ബ്ലോക്ബസ്റ്ററായി മാറിയ ചിത്രം തമിഴ്നാട്ടില്‍ ഇപ്പോഴും പ്രധാന സെന്ററുകളില്‍ നിറഞ്ഞസദസ്സിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. കേവലം 17 കോടി ബജറ്റിലെടുത്ത ചിത്രമാണ് 100 കോടിക്ക് മേല്‍ ഇതുവരെ കളക്ഷന്‍ നേടിയിരിക്കുന്നത്. ലോറന്‍സ് നായകനായ ചിത്രത്തില്‍ നിത്യ മേനോന്, തപസീ എന്നിവരാണ് നായികമാര്‍. കാഞ്ചന സൂപ്പര്‍ ഹിറ്റായതോടെയാണ് രണ്ടാം ഭാഗമെടുത്തത്. ഹൊറര്‍ കോമഡി ചിത്രമായ കാഞ്ചന 2 ഉം വന്‍ വിജയമായതോടെ കാഞ്ചനയുടെ മൂന്നാം ഭാഗം ഒരുക്കാനുള്ള ആലോചനയിലാണ് ലോറന്‍സ്. തിരക്കഥാ ജോലികള്‍ അദ്ദേഹം തുടങ്ങിക്കഴിഞ്ഞു.
കാഞ്ചന 2 കളക്ഷന്‍ 100 കോടി കവിഞ്ഞു
0
Share.