വിമാനത്താവളത്തിലെ വ്യോമഗതാഗതം പുനസ്ഥാപിച്ചു

0

സംഘര്‍ഷത്തിനിടെ വെടിയേറ്റ് സി.ഐ.എസ്.എഫ് ജവാന്‍ മരിച്ചതിനെ തുടര്‍ന്ന് അടച്ചിട്ട കരിപ്പൂര്‍ വിമാനത്താവളത്തിലെ വ്യോമഗതാഗതം പുനസ്ഥാപിച്ചു. രാവിലെ ആറരയോടെ ദമാം ദുബായ് വിമാനങ്ങള്‍ കരിപ്പൂരില്‍ ഇറങ്ങി. പത്ത് മണിമുതലുള്ള വിമാനങ്ങള്‍ ഷെഡ്യൂള്‍ അനുസരിച്ച് തന്നെ സര്‍വീസ് നടത്തുമെന്നാണ് വിമാനത്താവള അധികൃതര്‍ അറിയിക്കുന്നത്.

വിമാനത്താവളത്തില്‍ ഫയര്‍ആന്‍ഡ് റെസ്‌ക്യൂ ജീവനക്കാരും സി.ഐ.എസ്.എഫ് ജവാന്മാരും. എന്നാല്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായതിനെ തുടര്‍ന്നാണ് വ്യോമഗതാഗതം പുനസ്ഥാപിച്ചത്.

സുരക്ഷാപരിശോധനയെ ചൊല്ലി സംഘര്‍ഷമുണ്ടായതോടെ ഫയര്‍ആന്‍ഡ് റെസ്‌ക്യൂ ജീവനക്കാര്‍ വിവേചന രഹിതമായി ഫയര്‍ എന്‍ജിനുകള്‍ നിരത്തിയിട്ട് റണ്‍വേ ഉപരോധിച്ചു. ഇതോടെ വിമാനസമര്‍വീസ് പൂര്‍ണമായും നിലച്ചു. ഇതോടെ ഇവിടേയ്ക്കുള്ള എല്ലാ വിമാനസര്‍വീസുകളും നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് മാറ്റി. സംഘര്‍ഷം നിയന്ത്രണാധീതമായതോടെ എയര്‍ട്രാഫിക് കണ്‍ട്രോളിനുനേരെ സി.ആര്‍.പി.എഫ് ജവാന്മാര്‍ അക്രമണം നടത്തി. തമ്മിലുണ്ടായ സംഘര്‍ഷത്തെതുടര്‍ന്ന് വിമാനത്താവളം അടച്ചിടാന്‍ ഉത്തരവായത്

Share.

About Author

Comments are closed.