കരിപ്പൂർ വെടിവയ്പ്; സിഐഎസ്എഫ് ഭടൻ മരിച്ചു

0

വിമാനത്താവളത്തിൽ ഇന്നലെ രാത്രി സിഐഎസ്എഫും വിമാനത്താവള അഗ്നിശമന സേനാ വിഭാഗവും തമ്മിലുണ്ടായ സംഘർഷത്തിൽ സിഐഎസ്എഫ് ജവാൻ വെടിയേറ്റു മരിച്ചു. സിഐഎസ്എഫ് ജവാൻ എസ്.എസ്. യാദവ് ആണ് മരിച്ചത്.അടിച്ചുതകർത്തും പരസ്പരം മർദിച്ചും വിമാനത്താവളത്തിനകത്ത് മണിക്കൂറുകളോളം സംഘർഷാവസ്ഥ തുടർന്നു. സംഘർഷത്തെ തുടർന്ന് എയർ ട്രാഫിക് കൺട്രോൾ വിഭാഗത്തിന്റെ പ്രവർത്തനം നിലച്ചതോടെ വിമാനങ്ങൾ ആകാശത്തു ചുറ്റിക്കറങ്ങി. പല വിമാനങ്ങളും നെടുമ്പാശേരിയിലേക്കു തിരിച്ചുവിട്ടു. ഇന്ന് രാവിലെ ആറുവരെ വിമാനത്താവളം അടച്ചു. ആശുപത്രിയിലേക്കും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി. അഗ്നിശമന സേനാ വിഭാഗം സീനിയർ സൂപ്രണ്ട് സണ്ണി തോമസ് (57) ,സാരമായി പരുക്കേറ്റ അഗ്നിശമന സേന സൂപ്പർ വൈസർ അജികുമാർ(40) എന്നിവരും കോഴിക്കോട്ടെ ആശുപത്രിയിൽ ചികിൽസയിലാണ്. രാത്രി എട്ടരയോടെ തുടങ്ങിയ വാക്കുതർക്കമാണ് വൈകാതെ വെടിവയ്പിൽ അവസാനിച്ചത് വിമാനത്താവളത്തിലെ അതീവസുരക്ഷാ ഗേറ്റ് വഴിയെത്തിയ അഗ്നിശമന സേനാംഗത്തെ സിഐഎസ്എഫ് ജവാൻമാർ തടഞ്ഞുനിർത്തി ദേഹപരിശോധന നടത്താൻ ശ്രമിച്ചതോടെയാണ് തർക്കമുണ്ടായത്. തർക്കം കേട്ട് കൂടുതൽ അഗ്നിശമന സേനാംഗങ്ങളും ജവാൻമാരും കുതിച്ചെത്തി. വിമാനത്താള അതോറിറ്റി ജീവനക്കാരും എത്തിയതോടെ വാക്കുതർക്കം രൂക്ഷമായി. ഇതിനിടെയാണ് വെടിവയ്പുണ്ടായത്. ജവാന്റെ തോക്ക് പിടിച്ചുവാങ്ങി അഗ്നിശമന സേനാംഗങ്ങൾ വെടിവച്ചെന്ന് സിഐഎസ്എഫ് പറയുമ്പോൾ മർദനമേറ്റ സഹപ്രവർത്തകരെ രക്ഷിക്കാനാണ് ശ്രമിച്ചതെന്നും വെടിവച്ചെന്നത് അടിസ്ഥാന രഹിതമാണെന്നും അഗ്നിശമന സേനാംഗങ്ങൾ പറയുന്നു.

Share.

About Author

Comments are closed.