കാന്താരിയിലെ ‘മൂവന്തി കാറ്റേ‘ എന്ന് തുടങ്ങുന്ന ഗാനം പുറത്തിറങ്ങി. ബാബുരാജ് കളമ്പൂരിന്റെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് അരുൺ ചൗധരിയാണ്. അജ്മൽ ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു. കൊച്ചി നഗരത്തിന്റെ രാത്രികാലങ്ങളിൽ പുതിയൊരു തൊഴിലിനായി ഇറങ്ങിത്തിരിക്കുന്ന റാണിയുടെ ജീവിതത്തിലേക്ക് സമ്പന്നനും എന്നാൽ ശാരീരികമായി ബലഹീനനുമായ അമിർ ഹുസൈൻ എന്ന വ്യക്തി എത്തുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഇവരെ കൂടാതെ രാജശ്രീ നായർ, ശ്രീജിത്ത് രവി, സുനിൽ സുഗത, കലിംഗ ശശി, ബാലാജി, മാനവ്, സാജുകൊടിയൻ, നീനാകുറുപ്പ്, സീനത്ത്, ദേവി മേനോൻ, രമാദേവി തുടങ്ങിയവരും തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. റിംഗ്ടോൺ, ഞാൻ ഇന്നസെന്റ് എന്നീ ചിത്രങ്ങൾക്ക് ശേഷം അജ്മൽ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് കാന്താരി. നൗഷാദ് ഛായാഗ്രഹണം നിർവഹിക്കുന്നു. ശ്രീ ഷിർദ്ദിസായ് ബാബാ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആർ പ്രഭുകുമാർ നിർമ്മിക്കുന്ന ചിത്രം ഉടൻ പ്രദർശനത്തിനെത്തും.
കാന്താരിയിലെ മൂവന്തി കാറ്റേ
0
Share.