വിഴിഞ്ഞം തുറമുഖം നിർമാണകരാർ അദാനിക്ക്

0

വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതി അദാനി ഗ്രൂപ്പിനു തന്നെ നൽകും. കരാർ വ്യവസ്ഥകളിൽ മാറ്റമില്ല. അദാനി ഗ്രൂപ്പ് മാത്രമായിരുന്നു പദ്ധതിക്കായി ടെൻഡർ നൽകിയിരുന്നത്. അദാനി പോർട്ട്സിനു നിർമാണ കരാർ നൽകുന്നതിനു സർക്കാർ തീരുമാനമെടുത്തു. ഉന്നതാധികാര സമിതിയുടെ ശുപാർശ സർക്കാർ അംഗീകരിച്ചു..വിഴിഞ്ഞം രാജ്യാന്തര കണ്ടെയ്നർ തുറമുഖ നിർമാണം അദാനി ഗ്രൂപ്പിനെ തന്നെ ഏൽപിക്കാമെന്നു ചീഫ് സെക്രട്ടറി ജിജി തോംസൺ അധ്യക്ഷനായുള്ള ഉന്നതാധികാര സമിതിയാണ് സർക്കാരിനോടു ശുപാർശ ചെയ്തിരുന്നത്. പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പു മറികടന്നാണു സർക്കാർ ഇതു സംബന്ധിച്ച തീരുമാനത്തിലെത്തിയത്. സർവകക്ഷി യോഗത്തിലും പ്രതിപക്ഷത്തിന്റെ അനുകൂല നിലപാടു ശേഖരിക്കാൻ സർക്കാരിനായിരുന്നില്ല. ഇന്ത്യയിൽ മൂന്നു തുറമുഖങ്ങളിൽ പൂർണമായും അഞ്ചു തുറമുഖങ്ങളിൽ ഭാഗികമായും പങ്കാളിത്തമുള്ള അദാനി ഗ്രൂപ്പ് 1,635 കോടി രൂപയുടെ ഗ്രാൻഡ് ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ തുക കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പങ്കിട്ടു നൽകണം. ഇതിനു പുറമെ പദ്ധതിയിൽ ആകെ 2,454 കോടി രൂപ മുടക്കാമെന്നാണ് അദാനി ഗ്രൂപ്പിന്റെ വാഗ്ദാനം. സംസ്ഥാനത്തിന്റെ വികസനത്തിന് ഏറെ പ്രതീക്ഷകൾ.

Share.

About Author

Comments are closed.