പുതിയ ഡാം: കേരളത്തിന് അനുമതി നല്കരുതെന്ന് തമിഴ്നാട് കത്തയച്ചു

0

മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കാന്‍ കേരളത്തിന് അനുമതി നല്‍കരുതെന്ന് തമിഴ്‌നാട്. ഇക്കാര്യം ആവശ്യപ്പെട്ട്. ജയലളിത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തയച്ചു. കേരളത്തിന്റെ നിര്‍ദ്ദേശം പരിഗണിക്കുന്നത് സുപ്രീം കോടതിയുടെ വിധിക്ക് വിരുദ്ധം എന്നും ജയലളിത കത്തില്‍ പറയുന്നു. പദ്ധതിയില്‍ നിന്നും പിന്തിരിയാന്‍ കേരളത്തോട് ആവശ്യപ്പെടാന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം, വനം മന്ത്രാലയം എന്നിവയോട് നിര്‍ദ്ദേശിക്കണമെന്നും കത്തിലുണ്ട്. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ടിനായി പരിസ്ഥിതി ആഘാതപഠനം നടത്താനുള്ള കേരളത്തിന്റെ നീക്കം തടയണമെന്നാവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി പുതിയ അണക്കെട്ടിന് അനുമതി നൽകരുതെന്നു കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തോടും കാലാവസ്ഥ ഏജൻസികളോടും ആവശ്യപ്പെടണമെന്നാണു കത്തിൽ പറയുന്നത്. അനുകൂലമായ തീരുമാനം പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന് ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ജയലളിത കത്തിൽ പറയുന്നു. പുതിയ അണക്കെട്ടിനായുള്ള പരിസ്ഥിതി ആഘാതപഠനം എന്ന കേരളത്തിന്റെ ആവശ്യം സുപ്രീം കോടതി വിധിക്കെതിരാണെന്നും കത്തിൽ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ ദിവസം മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ടിനായി പരിസ്ഥിതി ആഘാത പഠനം നടത്താൻ കേന്ദ്ര സർക്കാർ അനുമതി നൽകിയതായി റിപ്പോർട്ടുകൾ വന്നിരുന്നു.ഉടൻ തന്നെ കേന്ദ്ര സർക്കാർ ഇക്കാര്യം നിഷേധിക്കുകയും ചെയ്തു. പുതിയ അണക്കെട്ടിനായി കേരളം നീക്കങ്ങൾ ശക്തമാക്കുന്നതിനിടെയാണ് പ്രധാനമന്ത്രിക്ക് ജയലളിതയുടെ കത്ത്..

Share.

About Author

Comments are closed.