‘മിഷന് ഇന്ദ്രധനുസ്’ പ്രതിരോധ കുത്തിവെപ്പ് ശാക്തീകരണ പരിപാടിയുടെ മൂന്നാം ഘട്ടത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് (ജൂണ്‍ 11) പൂക്കോട്ടൂരില്‍ നടക്കും. രാവിലെ 10 ന് ബ്ലോക്ക് പി.എച്ച്.സി. യില്‍ നടക്കുന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്റ മമ്പാട് ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടറുടെ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടര്‍ വി.രാമചന്ദ്രന് മുഖ്യ പ്രഭാഷണം നടത്തും. ‘മിഷന് ഇന്ദ്രധനുസ്’ ന്റെ മൂന്നാം ഘട്ടം 19 ന് അവസാനിക്കും. ജില്ലയിലെ 943 കാംപുകളിലായി രണ്‍ണ്ടാം ഘട്ടത്തില്‍ 5,850 കുട്ടികള്‍ക്കും 227 ഗര്‍ഭിണികള്‍ക്കും കുത്തിവെയ്പ് നല്‍കിയിരുന്നു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് രണ്ടണ്‍് വയസില്‍ താഴെയുള്ള പ്രതിരോധ കുത്തിവയ്പ് എടുക്കാത്ത കുട്ടികള്‍ക്ക് എട്ട് രോഗങ്ങള്‍ക്കെതിരെയുള്ള കുത്തിവെയ്പ് നല്‍കുന്നതാണ് ‘മിഷന് ഇന്ദ്രധനുസ്’ പദ്ധതി. തൊണ്ണ്ടമുള്ള്, വില്ലന്‍ചുമ, ടെറ്റനസ്, ബാലക്ഷയം, പിള്ളവാതം, ഹെപ്പറ്റൈറ്റിസ് ബി, അഞ്ചാംപനി, മെനഞ്ചൈറ്റിസ് എന്നീ രോഗങ്ങള്‍ക്കെതിരെയാണ് കുത്തിവെയ്പ്.
പ്രതിരോധ കുത്തിവെപ്പ് ശാക്തീകരണം മൂന്നാം ഘട്ടം: ജില്ലാതല ഉദ്ഘാടനം ഇന്ന്
0
Share.