‘ഇനി ഞങ്ങള് പറയാം’ തെന്നല കുടുംബശ്രീ സെമി ഫൈനലില്

0

കുടുംബശ്രീ മുഖേനെ തെന്നല ഗ്രാമപഞ്ചായത്ത്് നടപ്പാക്കിയ വികസന- ക്ഷേമ പദ്ധതികളുടെ വിശദാംശങ്ങള്‍ നേരിട്ടറിയാന്‍ ദൂരദര്‍ശന്‍ ജഡ്ജിങ് പാനലിലെ വിദഗ്ധ സംഘം ജൂണ്‍ 14 ന് പഞ്ചായത്ത് സന്ദര്‍ശിക്കും. സംസ്ഥാനത്തെ ഏറ്റവും മികച്ച കുടുംബശ്രീ സി.ഡി.എസ്. യൂനിറ്റുകളെ കണ്ടെണ്‍ത്തുന്നതിനായി ദൂരദര്‍ശന്‍ നടത്തുന്ന ‘ഇനി ഞങ്ങള്‍ പറയാം’ റിയാലിറ്റി ഷോയിലെ സെമിഫൈനലിലെത്തിയതിന്റെ ഭാഗമായാണ് സംഘം പഞ്ചായത്ത് സന്ദര്‍ശിക്കുന്നത്. ജൈവ പച്ചക്കറി ക്യഷിയിലെ നേട്ടം, സി.ഡി.എസ് മെമ്പര്‍മാരുടെ വീടുകള്‍തന്നെ പൊതുജനങ്ങള്‍ക്കുള്ള സേവാ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്ന ‘സേവാശ്രീ’പദ്ധതി, അഗതികളായ കുടുംബങ്ങളെ ദത്തെടുത്ത് അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന ‘സ്പര്‍ശം’പദ്ധതി തുടങ്ങിയവയാണ് ഇത്തരമൊരു നേട്ടത്തിന് പഞ്ചായത്തിനെ അര്‍ഹമാക്കിയതെന്ന് പ്രസിഡന്റ് മാതോളി നഫീസു, സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ അരിമ്പ്ര യാസ്മിന്‍ എന്നിവര്‍ പറഞ്ഞു. ജില്ലയില്‍ നിന്നും തെന്നല സി.ഡി.എസ്. യൂനിറ്റ് മാത്രമാണ് മാത്യകാ പദ്ധതികളുടെ നേട്ടവുമായി ഷോയിലെ സെമിഫൈനലില്‍ ഇടം പിടിച്ചത്. സംസ്ഥാനത്തുടനീളം 16 യൂനിറ്റുകളാണ് സെമിഫൈനലിലെത്തിയിട്ടുള്ളത്. രാവിലെ ഏഴിന് പഞ്ചായത്തിലെത്തുന്ന 20 അംഗ സംഘം സംഘം സി.ഡി.എസ്. പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് ഗുണഭോക്താക്കളുടെ ഗ്യഹസന്ദര്‍ശനം, പരിശീലകര്‍, ബാങ്ക് ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് അധിക്യതര്‍, പൗരപ്രമുഖര്‍, സ്വതന്ത്ര നിരീക്ഷകര്‍ എന്നിവരുമായുള്ള കൂടിക്കാഴ്ച, പദ്ധതിയില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളിലെ സന്ദര്‍ശനം എന്നിവയും നടത്തും. വൈകീട്ട് അഞ്ച് മുതല്‍ ആറ് വരെ സൗഹ്യദ സായാഹ്‌നവും നടക്കും.

Share.

About Author

Comments are closed.