വായനാവാരാചരണത്തിന്റെ ഭാഗമായി ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി സംഘടിപ്പിക്കുന്ന ജില്ലാതല ക്വിസ്മത്സരം ജൂണ്‍ 13ന് രാവിലെ 10.30ന് കൊല്ലം കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. സ്കൂള്‍തല മത്സരങ്ങളിലെ വിജയികളാണ് ജില്ലാതല മത്സരത്തില്‍ പങ്കെടുക്കുന്നത്. ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് കാഷ് അവാര്‍ഡ് നല്‍കും. ഒന്ന്, രണ്ട് സ്ഥാനക്കാര്‍ സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടും.